ആലപ്പുഴ സ്‌പിന്നിങ്‌ മില്ലിലെ നൂൽ ആദ്യമായി വിദേശ വിപണിയിലേക്ക്

ആലപ്പുഴ സഹകരണ സ്‌പിന്നിങ്‌ മില്ലിൽനിന്ന്‌ വിദേശ വിപണിയിലേക്ക് ആദ്യമായി നൂൽ കയറ്റി അയച്ചു. 27,000 കിലോ നൂലാണ് മ്യാൻമറിലേക്ക് അയച്ചത്. മില്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ്‌ വിദേശ വിപണിയിലേക്ക് നൂൽ കയറ്റിയയക്കുന്നത്. ആവേശോജ്വലമായ ചടങ്ങ് ജീവനക്കാരും മാനേജ്‌മെന്റും ആഘോഷപൂർണമാക്കുകയായിരുന്നു.

1999 ൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ച ആലപ്പുഴ സഹകരണ സ്‌പിന്നിങ്‌ മിൽ അതിന്റെ സ്‌പിന്റിൽ ശേഷി 6048ൽനിന്ന്‌ 2020 ഒക്‌ടോബറിൽ 25,200 ആയി ഉയർത്തുകയുണ്ടായി. ആധുനിക മെഷീനുകൾ സ്ഥാപിച്ച് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നിർമിക്കാനും തുടങ്ങി. മൂന്നുവർഷമായി ജീവനക്കാരും മാനേജ്‌മെൻും വിദേശ കയറ്റുമതിക്കായി ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിന് അശ്രാന്തപരിശ്രമത്തിലായിരുന്നുവെന്ന് ചെയർമാൻ എംഎഅലിയാർ പറഞ്ഞു.

കഴിനൂൽ ആയ ഡബിൾ ചെയ്‌ത 80 കൗണ്ടിലുള്ള കാർഡഡ് നൂലാണ് കയറ്റിയയക്കുന്നത്. ഒരുകോടി രൂപയുടെ നൂലാണ് ആദ്യഘട്ടത്തിൽ പുറപ്പെടുന്നത്. തുടർന്ന് ലഭിച്ച ഒന്നരക്കോടി രൂപയുടെ നൂൽ 25നകം കയറ്റിയയക്കുമെന്ന് ജനറൽ മാനേജർ പിഎസ് ശ്രീകുമാർ പറഞ്ഞു.

കേരളത്തിൽ ആദ്യമായി ഐഎസ്ഒ അംഗീകാരം നേടുന്ന പൊതുമേഖലാ സഹകരണ സ്‌പിന്നിങ്‌ മില്ലാണിത്‌. മുന്നൂറോളം ജീവനക്കാർ ജോലിചെയ്യുന്ന മില്ലിൽ 2021 ജനുവരിയിൽ ശമ്പളപരിഷ്‌കരണം നടപ്പാക്കി. ആധുനികവൽക്കരണത്തിന് ശേഷം നൂറോളം പുതിയ ജീവനക്കാരെ നിയമിക്കുകയുംചെയ്‌തിരുന്നു.

വിദേശവിപണി കണ്ടെത്തിയതോടെ നിരന്തരമായി നൂൽ കയറ്റിയയക്കാൻ കഴിയും. ഇത് മൂലം കസ്‌റ്റംസ് ഡ്യൂട്ടി ഇനത്തിൽ ലഭിച്ച അഞ്ചുകോടി രൂപയോളം തുക ഇളവ് ലഭിക്കും. ചെയർമാൻ എം എ അലിയാർ കയറ്റുമതി ഉദ്ഘാടനംചെയ്‌തു. ജനറൽ മാനേജർ പി എസ് ശ്രീകുമാർ, ട്രേഡ് യൂണിയൻ നേതാക്കളായ അഡ്വ. രാജേന്ദ്രൻ, ജി ബൈജു, രാജീവ്, ടി ആർ വിജയകുമാർ, ആർ ബിജു, രാജേഷ് ജെ നായർ എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News