പാലക്കാട്: നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. പ്രീതി സില്‍ക്ക്സ് എന്ന വസ്ത്രവ്യാപാര ശാലയിലാണ് 29 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
സ്ഥാപനം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ളസ്റ്ററായി മാറി. ഇതോടെ വസ്ത്രശാല അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇവിടെയുളളതുള്പ്പടെ ആകെ 34 കൊവിഡ് കേസുകളാണ് പാലക്കാട് നഗരത്തിലുളളത്.
24 മണിക്കൂറിനിടെ 481 പുതിയ കേസുകളാണ് പാലക്കാട് റിപ്പോര്‍ട്ട് ചെയ്തത്. 99 പേര് രോഗമുക്തി നേടി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here