
കേരളത്തില്‍ നിന്ന് രാജ്യസഭാംഗമാകുന്ന ആദ്യത്തെ ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ്
ജോണ്‍ ബ്രിട്ടാസ്.വര്‍ഗീയ ശക്തികള്‍ മാധ്യമ രംഗത്തെ അതിവേഗം കൈപ്പിടിയിലൊതുക്കുന്ന
കാലത്ത് പാര്‍ലമെന്‍റിലെ ജോണ്‍ബ്രിട്ടാസിന്‍റെ സാന്നിധ്യം ഇടതുപക്ഷത്തിന്‍റെ ശക്തമായ ചെറുത്ത് നില്പാകും.
കണ്ണൂര്‍ തളിപ്പറമ്പ് പുളിക്കുറുമ്പ സ്വദേശിയായ ജോണ്‍ ബ്രിട്ടാസിന്‍റെ
മാധ്യമ രംഗത്തേക്കുളള ചുവടുവെപ്പ് ദേശാഭിമാനിയിലൂടെയായിരുന്നു.
എണ്‍പതുകളൂടെ മധ്യത്തോടെ ദില്ലിയിലെത്തി.
ദേശീയ രാഷ്ട്രീയത്തിന്‍റെ സ്പന്ദനങ്ങള്‍ ബ്രീട്ടാസിന്‍റെ വാക്കുകളിലൂടെ
മലയാളികള്‍ അറിഞ്ഞു.ഒപ്പം ആകാശവാണിയിലെ വാര്‍ത്താവതാരകനായി.
രാജ്യം കാതോര്‍ത്ത പല വാര്‍ത്തകളും ബ്രിട്ടാസിലൂടെ മലയാളി ശ്രവിച്ചു.
1992 ഡിസംബര്‍ 6.ആര്‍ എസ് എസ്സുകാര്‍ ബാബറിമസ്ജിദ് തച്ചുതകര്‍ത്തപ്പോള്‍ ആ ക്രൂരകൃത്യത്തിന്‍റെ ചെറുചലനങ്ങള്‍ പോലും ഒപ്പിയെടുത്ത് അന്ന് ദേശാഭിമാനിക്കായി ബ്രിട്ടാസ് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമായിരുന്നു.2000ല്‍ കൈരളി ചാനല്‍ ആരംഭിച്ചപ്പോള്‍ ബ്രിട്ടാസ് ചാനലിന്‍റെ ദില്ലി ബ്യൂറോ ചീഫായി ചുമതലയേറ്റു. അതോടെ മലയാളിയുടെ ടി വി സ്ക്രീനിലെ നിത്യസാന്നിധ്യമായി ബ്രിട്ടാസ് മാറി. അമേരിക്കന്‍ അധിനിവേശത്തിന്
തൊട്ടുമുമ്പ് ബ്രിട്ടാസ് ഇറാഖിലെത്തി .സാമ്രാജ്യത്വത്തിന്‍റെ യുദ്ധകൊതി സൃഷ്ടിക്കുന്ന മാനുഷിക പ്രശ്നങ്ങള്‍ എടുത്ത് കാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ അന്ന് രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായി.
ബ്രിട്ടാസ് എം ഡിയായി ചുമതലയേറ്റെടുത്തിന് ശേഷം മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് കൈരളി ന്യൂസ്, വി . കൈരളി അറേബ്യ എന്നീ 3 ചാനലുകളും കൈരളീ ന്യൂസ് ഓണ്‍ ലൈന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമവും തുടങ്ങി. ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ ബി ജംഗ്ഷന്‍ ഏറ്റവും ജനപ്രീതിയുളള ടി വി പരിപാടികളില്‍ ഒന്നാണ് . മുഖ്യമന്ത്രി പിണറായി വിജയന്‍റെ മാധ്യമ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടാസ് ചില്ലുജാലകക്കൂട്ടില്‍ , മറയില്ലാതെ , ഹരിദ്വാറില്‍
വീണ്ടും മണികൾ മുഴങ്ങുന്നു തുടങ്ങിയ പുസ്തങ്ങള്‍ രചിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും ആര്‍ എസ് എസ്സും മാധ്യമങ്ങളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വരുതിക്ക് നിര്‍ത്തുന്നകാലത്ത്
പാര്‍ലമന്‍റിലെ ജോണ്‍ ബ്രിട്ടാസിന്‍റെ സാന്നിധ്യം ഇടതുപക്ഷത്തിന്‍റെ ശക്തമായ ചെറുത്ത് നില്പാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here