തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബൂത്തില്‍ ഇരുന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സ്ലിപ് എഴുതിയ എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബൂത്തില്‍ ഇരുന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സ്ലിപ് എഴുതി കൊടുത്ത എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു.

മലയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഹരീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ ഗണ്‍മാന്‍ ആയിരുന്നു ഹരീഷ്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഐജി സജ്ജയ് കുമാര്‍ ഗുര്‍ദീന്‍ ആണ് ഹരീഷിനെ സസ്‌പെന്‍ഡ് ചെയ്തത്.

കാട്ടാക്കട യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി മലയിന്‍കീഴ് വേണുഗോപാലിനു വേണ്ടിയാണ് ഹരീഷ് കാര്‍ഡ് എഴുതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News