രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകളുടെ അവസരം നിഷേധിക്കരുത്; നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ച്‌ ഹൈക്കോടതി

രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകളുടെ അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

1948 ലെ ഫാക്ടറീസ് ആക്‌ട് പ്രകാരം സ്ത്രീകള്‍ക്ക് ഏഴു മണിക്ക് ശേഷം ജോലി ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇതിനെതിരെയാണ് ഹൈക്കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്നതിന്റെ പേരില്‍ വിവേചനം പാടില്ലെന്ന് കോടതി വ്യക്തമാക്കി. അത്തരത്തില്‍ വിവേചനം കാണിക്കുന്നത് ഭരണഘഠടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News