ഇടത് പക്ഷ പത്ര പ്രവര്‍ത്തനം മികച്ച നിലയില്‍ നടത്തിയ ആളാണ് ജോണ്‍ ബ്രിട്ടാസ് ;എ വിജയരാഘവന്‍

ഇടത് പക്ഷ പത്ര പ്രവര്‍ത്തനം മികച്ച നിലയില്‍ നടത്തിയ ആളാണ് ജോണ്‍ ബ്രിട്ടാസെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍. മികച്ച രണ്ട് സഖാക്കളെയാണ് രാജ്യസഭയിലേക്ക് അയക്കുന്നത്. കെ കെ രാഗേഷ് മികച്ച രാജ്യസഭാ അംഗം ആയിരുന്നുവെന്നും
പാര്‍ട്ടിക്ക് പലതരം മാനദണ്ഡം ഉണ്ട് ,അത് മാധ്യമങ്ങളോട് പറയാന്‍ കഴിയില്ലല്ലോ എന്നും വിജയരാഘവന്‍ വ്യക്തമാക്കി.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി ശിവദാസനെയും കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസിനെയും രാജ്യസഭാ സിപിഐഎം സ്ഥാനാര്‍ഥികളായി ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമാണ് എ വിജയരാഘവന്റെ പ്രതികരണം.

അതേസമയം, എന്‍ എസ് എസിന്റെ പ്രസ്താവനയെയും വിജയരാഘവന്‍ വിമര്‍ശിച്ചു. അവര്‍ അവരുടെ നിലപാട് പറയുന്നതില്‍ തെറ്റില്ല , ഞങ്ങള്‍ക്ക് ഞങ്ങളുടെ അഭിപ്രായം പറയാമെന്നും വിജയരാഘവന്‍ പറഞ്ഞു. അവര് പറയുന്നതിന് പദാനുപദ അഭിപ്രായം തിരിച്ച് പറയേണ്ടതില്ലല്ലോ. അവര്‍ക്ക് എന്നെ പറ്റി അഭിപ്രായം ഉണ്ടേല്‍ പറഞ്ഞോട്ടെയെന്നും വിജയരാഘവന്‍ പറഞ്ഞു.

സ്ഥിതിഗതികള്‍ അനുകൂലമായാല്‍ 100 വരെ എല്‍ഡിഎഫ് നേടും. ഇഡികേസ് എഫ്‌ഐആര്‍ റദ്ദാക്കിയത് നിയമപരമായ നടപടികളുമായി മുന്നോട്ട് പോകും ബിജെപി ക്ക് ഒരു സീറ്റും കേരളത്തില്‍ ലഭിക്കില്ല എന്നാണ് പ്രതീക്ഷയെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

കൂടുതല്‍ പ്രതിരോധ വാക്‌സിന്‍ കേന്ദ്രം കേരളത്തിന് അനുവദിക്കണം. ലീഗിന്റെ പല നേതാക്കള്‍ക്ക് എതിരെ നിരന്തരം ആക്ഷേപം വരുന്നു.
മുഖ്യമന്ത്രിക്കെതിരെ ആക്ഷേപം ഉന്നയിക്കുക എന്നതാണ് കേന്ദ്ര മന്ത്രിയുടെ പ്രധാന പണി. എന്തെങ്കിലും തെറ്റായി ചെയ്യുന്ന മന്ത്രിയല്ല ജലീല്‍ എന്നും വ്യക്തിവിശുദ്ധി ഉള്ള ആളാണ് ജലീല്‍ എന്നും വിജയരാഘവന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News