കൊവിഡ് ; ഐ.സി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.സി.എസ്.ഇ പത്താം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും പരീക്ഷകള്‍ മാറ്റിവെച്ചു. ഐ.സി.എസ്.ഇ പരീക്ഷകളുടെ ചുമതലയുള്ള കൗണ്‍സില്‍ ഫൊര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് ആണ് പരിക്ഷ മാറ്റിവെച്ചത് അറിയിച്ചത്.

ഐ.സി.എസ്.ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ മേയ് 4ന് ആരംഭിച്ച് ജൂണ്‍ 7ന് അവസാനിക്കാനാണ് നിശ്ചയിച്ചിരുന്നത്. ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂണ്‍ 18ന് അവസാനിക്കുന്ന രീതിയിലായിരുന്നു ടൈംടേബിള്‍.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തിയതിനു പിന്നാലെയാണ് പരീക്ഷകള്‍ മാറ്റിവച്ചത്. പുതിയ തീയതി ജൂണ്‍ ആദ്യവാരം പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News