സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് പിടിപെടുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് പിടിപെടുന്നതായി റിപ്പോര്‍ട്ട്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയില്‍ ഈ വിഭാഗത്തില്‍പ്പെട്ട 60 പേര്‍ ആണ് ചികിത്സ തേടിയത്.

പ്രതിരോധ ഡോസ് രണ്ടും എടുത്ത് രണ്ടാഴ്ച കാലം പൂര്‍ത്തിയാക്കിയവര്‍ ഉള്‍പ്പെടെ നിരവധി പേരില്‍ രോഗ ലക്ഷണങ്ങള്‍ വീണ്ടും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ നല്ലൊരു ശതമാനം പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നതാണ്. കോവിഷീല്‍സ്, കോവാക്‌സിന്‍ എന്നിവയ്ക്ക് പുറമേ ഓക്‌സ്‌ഫോര്‍ഡ് ,സിനോ ഫാം എന്നീ വാക്‌സിനുകള്‍ രോഗം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

പത്തനംതിട്ടയില്‍ രോഗം പിടിപ്പെട്ടവരില്‍ 40 പേര്‍ കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടും ഡോസും സ്വീകരിച്ചവരാണ്. കോവാക്‌സിന്‍ സ്വീകരിച്ച 10 പേര്‍ക്കും സിനോ ഫാം സ്വീകരിച്ച 5 പേര്‍ക്കും ഓക് ഫോര്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാക്‌സിന്‍ എടുത്ത ശേഷവും കരുതല്‍ തുടരണമെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്.

ഇത്തരത്തില്‍ രോഗം സ്ഥിരീകരിച്ചവരില്‍ കാര്യമായ രോഗലക്ഷണങ്ങളില്ലെന്നതാണ് ആശ്വാസമാകുന്നത്. അപൂര്‍വം ചിലയാളുകള്‍ മാത്രമേ ആശുപത്രി ചികിത്സ തേടിയുള്ളു. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് നിശ്ചിത കാലയളവ് പിന്നിടുന്ന ഭൂരിഭാഗം പേരിലും രോഗം ഉണ്ടാകില്ലെന്നാണ് വിദഗ്ധാദിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News