ഇന്ത്യ ചോദിക്കുന്നു, കൊവിഡില്‍ ജനം വലയുമ്പോള്‍ പ്രധാനമന്ത്രി എവിടെ? #WhereIsPM ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗ്

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ ജനം മരിച്ചു വീഴുമ്പോഴും മഹാമാരിയുടെ ആഘാതത്തില്‍ ഇന്ത്യ വലയുമ്പോഴും മുന്‍നിരയില്‍ നിന്ന് പിന്തുണ നല്‍കേണ്ട പ്രധാനമന്ത്രിയെ കാണാനില്ലെന്ന പരാതി ഉയരുകയാണ്. ഏവരും ട്വിറ്ററിലുള്‍പ്പെടെ ചോദിക്കുകയാണ് വേര്‍ ഇസ് പി.എം?.
പ്രധാനമന്ത്രി എവിടെയെന്ന ചോദ്യവുമായി ഇതിനോടകം എഴുപതിയെട്ടായിരത്തോളം ആളുകളാണ് #WhereIsPM ഹാഷ്ടാഗില്‍ ട്വീറ്റുകള്‍ ചെയ്തിരിക്കുന്നത്.

നിങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടോ?,… പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയെ കാണ്‍മാനില്ല,…. ഇന്ത്യ മോഡിയെ ആവശ്യപ്പെടുന്ന സമയത്ത്, യുകെയില്‍ നിന്ന് നീരവ് മോദിയെ സര്‍ക്കാര്‍ കൊണ്ടുവരുന്നു, ……..രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രധാനമന്ത്രിയെ കാണാതായിരിക്കുകയാണ്,……തുടങ്ങി നിരവധിയാളുകളാണ് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മയെയും കെടുകാര്യസ്ഥതയെയും ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യ ഒന്നാകെ ഇത് ഏറ്റെടുത്തപ്പോള്‍ #WhereisPM ഹാഷ്ടാഗ് ട്രെന്റിംഗില്‍ കയറി.

രാജ്യം അതീവ ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ പി.എം കെയേഴ്‌സ് ഫണ്ട് എന്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നില്ല എന്നും് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഇത്രയേറെ സംഭാവന ലഭിച്ചിട്ടും ഇന്ത്യയിലെ ജനങ്ങള്‍ എന്തിനാണ് ഇത്രയേറെ സഹിക്കേണ്ടി വരുന്നതെന്നും സോഷ്യല്‍ മീഡിയ ചോദ്യം ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News