മുരളി ചേട്ടന്റെ ഇന്റര്‍വ്യൂ കണ്ടു ഞാന്‍ മദ്യപാനം നിര്‍ത്തിയതുപോലെ എന്റെ തുറന്നു പറച്ചില്‍ ആര്‍ക്കെങ്കിലും പ്രചോദനമാകട്ടെ; മാത്യൂസിനെ കണ്ടുമുട്ടിയ കഥ പറഞ്ഞ് മുരളി കുന്നുംപുറത്ത്

നന്മയൂറുന്ന നല്ലൊരു സന്ദേശം നല്‍കിയാണ് ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സിനിമയിലെ ജയസൂര്യ അഭിനയിച്ച് ഫലിപ്പിച്ച വെള്ളം മുരളി എന്ന കഥാപാത്രം മുരളി കുന്നുംപുറത്ത് എന്ന വ്യവസായിയുടെ യഥാര്‍ഥ ജീവിതത്തെ തന്നെയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

മദ്യപാനത്തിലൂടെ തകര്‍ന്നടിഞ്ഞ ജീവിതത്തില്‍ നിന്ന് തിരികെയെത്തി തന്റേതായ മേഖലയില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറി മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ തന്റെ അനുഭവത്തിലൂടെ പറഞ്ഞ് ഏവര്‍ക്കും മാതൃകയായ മുരളി പ്രേക്ഷകരുടെ അഭിനന്ദനങ്ങളും പിടിച്ചുപറ്റിയിരുന്നു.

മുരളിയുടെ ജീവിതം പലര്‍ക്കും ഇന്നും പ്രചോദനമായിക്കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ നന്നായി മദ്യപിച്ചിരുന്ന, പിന്നീട് മുരളിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ജീവിതത്തിലേക്ക് തിരികെക്കയറിയ മാത്യൂസിനെ കണ്ടുമുട്ടിയ കഥ പറയുകയാണ് മുരളി തന്റെ ഫേസ്ബുക്കിലൂടെ.

മുരളിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ആഫ്രിക്കന്‍ ബിസിനെസ്സ് ട്രിപ്പ് കഴിഞ്ഞ് ദുബായില്‍ എത്തിയപ്പോള്‍ ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്തു .. മെസ്സഞ്ചറില്‍ ഒരു മെസ്സേജ്.. ഞാന്‍ മാത്യൂസ് .. കോട്ടയം സ്വദേശി ആണ്. ഇപ്പോള്‍ ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നു. എനിക്ക് സര്‍നെ നേരില്‍ കാണണം. നമ്പര്‍ ഷെയര്‍ ചെയ്തു. പിറ്റേ ദിവസം നേരില്‍ കണ്ടുമുട്ടി.

മാത്യൂസിന്റെ മുഖത്തു നിറഞ്ഞ പുഞ്ചിരി.. മനസ്സ് തുറന്നു .. അദ്ദേഹം വെള്ളം ഫിലിം കണ്ടിട്ടില്ല. പക്ഷെ എന്റെ ഇന്റര്‍വ്യൂ കണ്ടിട്ടുണ്ടത്രേ ഒരുവിധം നന്നായി മദ്യപിച്ചിരുന്ന മാത്യൂസ് അതോടെ മദ്യപാനം നിര്‍ത്തി എന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തേഷം ഞങ്ങള്‍ കണ്ടു പിരിയുമ്പോള്‍ ഞാന്‍ മാത്യൂസ് നോട് ചോദിച്ചു നമ്മുടെ കൂടിക്കാഴ്ച്ച ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‌തോട്ടെ, അപ്പോള്‍ മാത്യൂസിന്റെ മറുപടി ഇതാരുന്നു, മുരളിചേട്ടാ ധര്യമായിട്ട് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തുകൊള്ളു,മുരളി ചേട്ടന്റെ ഇന്റര്‍വ്യൂ കണ്ടു ഞാന്‍ ഈ മദ്യപാനം നിര്‍ത്തിയതുപോലെ എന്റെ ഈ തുറന്നു പറച്ചിലിലൂടെ ആര്‍ക്കെങ്കിലും ഒക്കെ പ്രചോദനം ആയിതീരട്ടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News