പള്ളിപ്പുറം സ്വര്‍ണക്കവര്‍ച്ചാ കേസില്‍ നിര്‍ണായക വഴിത്തിരിവ്

തിരുവനന്തപുരം പള്ളിപ്പുറത്തെ  സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. വാഹനത്തില്‍ ഒരു കോടി രൂപ ഉണ്ടെന്ന ധാരണയില്‍ വാഹനം തട്ടിക്കൊണ്ടു പോകുകയായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യെന്ന് പൊലീസ്. കേസില്‍ നാല് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നും പ്രധാന പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചതായും ഉടന്‍ അറസ്റ്റിലാകുമെന്നും എസ് പി  പികെ മധു പറഞ്ഞു.

പള്ളിപ്പുറത്തിനു സമീപം സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 100 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ നാലു പ്രതികളാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ഇവരെ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരം ലഭിച്ചു. സ്വര്‍ണ മോഷണം ആയിരുന്നില്ല  മോഷ്ടാക്കളുടെ ശ്രമമെന്നാണ് പോലീസ് പറയുന്നത്.

വാഹനത്തില്‍ 1 കോടി രൂപ ഉള്ളതായി പ്രതികള്‍ക്ക് വിവരം ലഭിച്ചിരുന്നു.ഈ തുക കൈയ്ക്കലാക്കാന്‍ വാഹനം തട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമം. എന്നാല്‍ വണ്ടി സ്റ്റാര്‍ട്ടാകാത്തതിനാല്‍ ഇത് നടന്നില്ല. തുടര്‍ന്നാണ് വാഹനത്തിലുണ്ടായിരുന്ന100 പവന്‍ സ്വര്‍ണവുമായി കടന്നത്. കേസില്‍ പ്രധാന പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും ഉടന്‍ തന്നെ പ്രതികള്‍ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, സ്വർണവ്യാപാരിയുടെ വാഹനത്തിന്‍റ രഹസ്യ അറയില്‍ ഉണ്ടായിരുന്ന  75 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു കോടതിയിൽ ഹാജരാക്കി. എന്നാല്‍ ഇക്കാര്യം പാരാതിക്കാര്‍ ആദ്യം മറച്ചുവെച്ചുവെന്നും പോലീസ് ഫറഞ്ഞു. ഇതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News