മയക്കുമരുന്നു കേസില്‍  സിനിമ നടനായ തൃക്കാക്കര സ്വദേശി അറസ്റ്റില്‍

മയക്കുമരുന്നു കേസില്‍  സിനിമ, സീരിയൽ നടനായ തൃക്കാക്കര സ്വദേശി പ്രസാദ് അറസ്റ്റില്‍. ഇയാളില്‍ നിന്നും 15 ഗ്രാം കഞ്ചാവും 2.5 ഗ്രാം ഹാഷിഷ് ഓയിലും ഒരു വളയൻ കത്തിയും പിടിച്ചെടുത്തു.

ആക്ഷൻ ഹീറോ ബിജു, ഇബ, കർമനി എന്നി സിനിമകളിൽ വില്ലൻവേഷം അവതരിപ്പിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 15 ലധികം കേസുകൾ ഉണ്ട്.

എറണാകുളം സിഐ അൻവർ സാദത്തിന്‍റെ നേതൃത്വത്തിലുളള സംഘം നോർത്ത് പരമാര റോഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here