തര്‍ക്കമന്ദിരം തകര്‍ത്തു എന്ന് മറ്റ് മാധ്യമങ്ങള്‍ ബാലന്‍സ് ചെയ്യുമ്പോള്‍ പള്ളി പൊളിച്ചുവെന്ന് നിര്‍ഭയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനാണ് ബ്രിട്ടാസ്; ജോണ്‍ ബ്രിട്ടാസിനെ കുറിച്ച് ശശികുമാര്‍ ചെമ്മങ്ങാടിന്‍റെ കുറിപ്പ്

അയോധ്യയില്‍ കര്‍സേവകര്‍ ബാബറി മസ്ജിദിന്‍റെ മിനാരങ്ങള്‍ തച്ചുതകര്‍ക്കുമ്പോള്‍ പള്ളി പൊളിച്ചുവെന്ന് നിര്‍ഭയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. മറ്റുമാധ്യമങ്ങള്‍ തര്‍ക്ക മന്ദിരം തകര്‍ത്തുവെന്ന് ഇരുട്ടിൽ തപ്പി ബാലൻസിംഗ് ചെയ്യുമ്പോഴാണ് നട്ടെല്ലുളള മാധ്യമ പ്രവർത്തകനായ ജോൺ ബ്രിട്ടാസ് പളളി പൊളിച്ചു എന്ന് കൃത്യമായി റിപ്പോർട്ട് ചെയ്തതെന്ന് ശശികുമാര്‍ ചെമ്മങ്ങാട് ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.

അയോധ്യയിൽ കർസേവ നടക്കുന്ന സമയം… പി.വി.നരസിംഹറാവു പ്രധാനമന്ത്രി… കല്യാൺ സിംഗ് യു പി മുഖ്യമന്ത്രി… കർസേവയിൽ ബാബറി മസ്ജിദ് തകർന്നു വീഴുമ്പോൾ പളളി പൊളിച്ചു എന്ന് നിർഭയനായി റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകൻ… അന്നത്തെ ദേശാഭിമാനി റിപ്പോർട്ടർ ജോൺ ബ്രിട്ടാസ്. തർക്കമന്ദിരം തകർത്തു എന്ന് പറഞ്ഞ് മറ്റ് മാധ്യമങ്ങൾ ഇരുട്ടിൽ തപ്പി ബാലൻസിംഗ് ചെയ്യുമ്പോഴാണ് നട്ടെല്ലുളള മാധ്യമ പ്രവർത്തകനായ ജോൺ ബ്രിട്ടാസ് പളളി പൊളിച്ചു എന്ന് കൃത്യമായി റിപ്പോർട്ട് ചെയ്തത്.

അന്നു മുതൽ മനസിൽ ആരാധനയോടെ കൊണ്ടു നടന്ന ഒരു ചിത്രമായിരുന്നു ബ്രിട്ടാസ് എന്ന മാധ്യമ പ്രവർത്തകൻേറത് .പിന്നീട് ഒരു നിയോഗം പോലെ ബ്രിട്ടാസ് എൻെറ അടുത്ത സുഹൃത്തായി. കൈരളി എംഡിയായും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായും മലയാള മാധ്യമ ലോകത്തെ തലതൊട്ടപ്പനായും വളർന്നു നിൽക്കുമ്പോഴും ആ സൗഹൃദം അതേപടി നിലനിർത്താൻ ശ്രദ്ധിച്ചിരുന്നുവെന്നത് ബ്രിട്ടാസിൻെറ പ്രത്യേകതയാണ്. ഉയരങ്ങളിൽ എത്തുമ്പോഴും വിനയാന്വിതനായിരുന്ന എൻെറ സുഹൃത്ത് ഇപ്പോൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തുകയാണ്………രാജ്യത്തിൻെറ പരമോന്നത സഭയിലേക്ക് ചുവടുവെക്കുകയാണ്.

2002 ൽ ഇറാഖിൽ നിന്ന് മടങ്ങുമ്പോൾ ദുബായിലിറങ്ങിയ സമയത്താണ് ബ്രിട്ടാസിനെ നേരിൽ പരിചയപ്പെടുന്നത്.ആ പരിചയം സൗഹൃദമായും അടുത്ത സുഹൃദ് ബന്ധമായും വളർന്നു. ബ്രിട്ടാസുമൊപ്പം ഒരുമിച്ച് ഒരു പാട് സ്ഥലങ്ങൾ സന്ദർശിച്ചു. ബ്രിട്ടാസുമായുളള സൗഹൃദം അന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായുളള സൗഹൃദമായി വളരുകയും ചെയ്തു.

മുഖ്യമന്ത്രി ആകുന്ന മുമ്പ് കേരള യാത്രയുടെ ഭാഗമായി യുഎ ഇ സന്ദർശിച്ച വേളയിൽ പിണറായി വിജയന് പ്രവാസി പ്രൊപ്പോസൽ സമർപ്പിക്കാൻ സൗകര്യമൊരുക്കിത്തന്നതും ബ്രിട്ടാസായിരുന്നു. പിന്നീട് പിണറായി വിജയൻ മുഖ്യമന്ത്രി ആയ ശേഷം അദ്ദേഹത്തിൻെറ യുഎഇ സന്ദർശനവേളയിലെല്ലാം ബ്രിട്ടാസും കൂടെയുണ്ടായിരുന്നു. അന്ന് പ്രവാസികളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനും പല കാര്യങ്ങളിലും തീരുമാനമുണ്ടാക്കാനും ബ്രിട്ടാസിൻെറ ഇടപെടൽ സഹായകമായി.

സൗഹൃദം മറക്കാതെ മനസിൽ സൂക്ഷിക്കുന്നുവെന്നതാണ് ഈ മാധ്യമ പ്രവർത്തകൻെറ പ്രത്യേകത. അതെനിക്ക് ബോധ്യപ്പെട്ട ഒരു സന്ദർഭമുണ്ട്. സിനിമാ താരം ഷാജുവുമായുളള ബ്രിട്ടാസിൻെറ അഭിമുഖം… സംഭാഷണത്തിനിടയിൽ ഷാജു ചിറ്റൂരിനെ കുറിച്ച് പറഞ്ഞതും പ്രോഗ്രാമിനിടയിൽ തന്നെ അവിടെ എൻെറ സുഹൃത്തുണ്ട്. പേര് ശശിയാണ് എന്ന് തുടങ്ങി മുഴുവൻ വിവരങ്ങളും പറഞ്ഞു. പരിപാടി കണ്ട ഒരു പാട് സുഹൃത്തുക്കൾ എന്നെ വിളിക്കുകയും ചെയതു.

പാലക്കാടൻ പ്രവാസി സംഘടനയിലെ അംഗങ്ങളോടും ഒരു സുഹൃത്ത് ബന്ധമാണ് ബ്രിട്ടാസ് പുലർത്തുന്നത്.എൻെറ മകൻ ശരത്തിൻെറ ജൂനിയറായാണ് ബ്രിട്ടാസിൻെറ മകൻ ആനന്ദ് എം ബി ബി എസിന് പഠിക്കുന്നത്.

ബ്രിട്ടാസ് പഴയ എസ് എഫ് ഐ ക്കാർക്ക് അവരുടെ രാഷ്ട്രീയ ചാണക്യനാണ്…. കമ്യൂണിസ്റ്റ് പ്രവർത്തകർക്ക് അവരുടെ ഹൃദയം തൊട്ടറിഞ്ഞ സഖാവാണ്….. മലയാളി വായനക്കാർക്ക് ദേശാഭിമാനിയുടെ തീപ്പൊരി ലേഖകനാണ്… ചാനൽ ആസ്വാദകർക്ക് കൈരളിയുടെ പ്രിയ അവതാരകനാണ്… കൈരളി ഓഹരി ഉടമകൾക്ക് തങ്ങളുടെ സ്ഥാപനത്തെ കൈ പിടിച്ചുയർത്തിയ എംഡിയാണ്.

എനിക്ക് ബ്രിട്ടാസ് ഇതെല്ലാമാണ് അതിലുപരി എൻെറ സുഹൃത്താണ്… കുടുംബ സുഹൃത്താണ്.

ഇന്ദ്രപ്രസ്ഥത്തിൽ ഗഹനമായ രാഷ്ട്രീയ സാമൂഹ്യ ചർച്ചകളുയർത്താൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യസഭയിലേക്കയക്കുന്ന പോരാളി ജോൺ ബ്രിട്ടാസിന് എല്ലാ വിധ ആശംസകളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News