9ാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമായി ആദ്യ അറസ്റ്റ്; പിഎച്ച്ഡി രജിസ്‌ട്രേഷന് എത്തിയതും പൊലീസ് കാവലില്‍; സമര ജീവിതം കരുത്താക്കി രാജ്യസഭയിലേക്ക്

ഏപ്രില്‍ 30 ന് രാജ്യസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ രണ്ട് സീറ്റുകളിലൊന്നില്‍ മത്സരിക്കുന്നത് സിപിഐഎം സംസ്ഥാന സമിത അംഗം വി ശിവദാസനാണ് ബാലസംഘത്തിലൂടെയും എസ്എഫ്‌ഐയിലൂടെയും സംഘടനാ പ്രവര്‍ത്തന രംഗത്തേക്ക് വന്ന വി ശിവദാശന്റെ വിദ്യാര്‍ത്ഥി കാലഘട്ടം ഇല്ലായ്മകളോട് പൊരുതിയായിരുന്നു.

പഠനത്തിനൊപ്പം ജോലിയും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുപോലെ കൊണ്ടുപോയ വി ശിവദാസന്‍ പഠിക്കുക പോരാടുക എന്ന എസ്എഫ്‌ഐ മുദ്രാവാക്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി.

9ാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമായി ആദ്യത്തെ അറസ്റ്റ് വിദ്യാര്‍ത്ഥി ജീവിതത്തില്‍ നിര്‍ണായക പിഎച്ച്ഡി രജിസ്‌ട്രേഷനും വി ശിവദാസന്‍ എത്തിയത് പൊലീസ് കാവലിലായിരുന്നു. വി ശിവദാസനെകുറിച്ച് കണ്ണന്‍ എസ് ദാസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്‌.

വൈദ്യുതിപോലും ഇല്ലാതിരുന്ന രണ്ട് മുറിവീട്ടിൽ നിന്നും പഠനത്തിനിടയിലും ഉപജീവനത്തിനായി തൊഴിലെടുക്കുകയും,ജീവിതത്തിന്റെ കഷ്ടപ്പാടുകൾക്കിടയിലും പഠിക്കുകയും പോരാടുകയും ചെയ്ത സഖാവ് V.ശിവദാസൻ.

മട്ടന്നൂർ കോളേജിൽ നിന്ന് പ്രീഡിഗ്രിക്ക് ഉയർന്ന വിജയം നേടിയ ശേഷം മട്ടന്നൂർ കോളേജിൽ History -യിൽ ബിരുദത്തിന് ചേർന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി B.A History ക്ക് ഒന്നാം റാങ്കോടെ പാസ്സാകുന്നു.പിന്നീട് ബ്രണ്ണനിൽ M.A ഫസ്റ്റ് ക്ലാസോടെ പാസായി. കണ്ണൂർ‌ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടി സഖാവ് ശിവദാസൻ. വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നായിരുന്നു സഖാവ് ശിവദാസൻ PhD രജിസ്ട്രേഷന് കണ്ണൂർ സർവ്വകലാശയിൽ അന്ന് എത്തിയത്.

വിദ്യാർത്ഥി സംഘടനാ പ്രക്ഷോഭങ്ങൾ നയിച്ചതിന്റെ ഭാഗമായി ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരിക്കെ ആദ്യ അറസ്റ്റ്. കണ്ണൂർ സെൻട്രൽ ജയിലിൽ മുതൽ തീഹാർ ജയിലിലും ഹിമാചൽ പ്രദേശിലെ ഷിംലയിലെ ജയിലിലും സഖാവ് ശിവദാസൻ രാഷ്ട്രീയത്തടവുകാരനായി.

ജീവിതാനുഭവങ്ങളോട് പടപൊരുതി SFI-യുടെ യൂണിറ്റ് ഭാരവാഹി മുതൽ അഖിലേന്ത്യ പ്രസിഡന്റ് വരെ എത്തിയ വിദ്യാർഥി സംഘടനാ പ്രവർത്തനം. ബാലസംഘം കണ്ണൂർ ജില്ലാ സെക്രട്ടറിയായും, കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനായും, SFI സംസ്ഥാന കമ്മിറ്റിയുടെ മുഖമാസിക സ്റ്റുഡന്റ്, കേന്ദ്രകമ്മിറ്റിയുടെ ഇംഗ്ലീഷ് മാസിക സ്റ്റുഡന്റ് സ്ട്രഗിൾ, ഹിന്ദി മാസിക ചാത്ര് സംഘർഷ്, ഗവേഷക പ്രസിദ്ധീകരണമായ ഇന്ത്യൻ റിസേർച്ചർ എന്നിവയുടെ എഡിറ്ററായും പ്രവർത്തിച്ചു. നിലവിൽ KSEB ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിക്കുന്നു. സിപിഐ(എം) സംസ്ഥാന സമിതി അംഗമാണ്.

സഖാവ് ശിവദാസൻ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചു എംപി ആകുമ്പോൾ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിച്ചു നിലനിർത്തേണ്ട വർത്തമാന കാലത്ത് സമരങ്ങളും, പ്രക്ഷോഭങ്ങളും, പോലീസ് മർദ്ദനങ്ങളും, ജയിൽവാസവും നിറഞ്ഞ വിദ്യാർഥി-യുവജന കാലഘട്ടത്തിൻ്റെ തീഷ്ണമായ അനുഭവങ്ങളുള്ള സഖാവിന്റെ ശബ്ദം ഇന്ത്യയിലെ മനുഷ്യർക്കായി ഉച്ചത്തിൽ ശബ്ധിക്കുമെന്ന് ഉറപ്പുണ്ട് .

പ്രിയ സഖാവിന് അഭിവാദ്യങ്ങൾ.

വൈദ്യുതിപോലും ഇല്ലാതിരുന്ന രണ്ട് മുറിവീട്ടിൽ നിന്നും പഠനത്തിനിടയിലും ഉപജീവനത്തിനായി തൊഴിലെടുക്കുകയും,ജീവിതത്തിന്റെ…

Posted by Kannan S Das on Friday, 16 April 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here