കുംഭമേളയില്‍ നിന്ന് തപോനിധി ആനന്ദ് അഖാരയും പിൻമാറ്റം പ്രഖ്യാപിച്ചു

ആശങ്കയായി കുംഭമേള. കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിനമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ 54 സന്യാസിമാർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയത്.

അതേ സമയം നിരജ്ഞാനി അഖാരക്ക് പിന്നാലെ തപോനിധി ശ്രി ആനന്ദ് അഖാരയും പിൻമാറ്റം പ്രഖ്യാപിച്ചു. ഈ രണ്ട് അഖാരകളിലെയും സന്യാസിമാർ ഇന്ന് മടങ്ങും.

അതേസമയം പിൻമാറ്റം പ്രഖ്യാപിച്ചതിൽ അഖാരകളിൽ അഭിപ്രായവ്യത്യാസം രൂക്ഷമായി. മറ്റ് അഖാരകളോട് ആലോചിക്കാതെ പിൻമാറ്റം പ്രഖ്യാപിച്ചത് തെറ്റെന്നും നിരജ്ഞാനി അഖാര മാപ്പ് പറയണമെന്നും മറ്റ് അഖാരകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം കുംഭമേളക്കെത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും ഒത്തുചേരലുകൾ ഒഴിവാക്കണെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിക്ക് മുന്നിൽ പൊതുതാൽപര്യ ഹർജി എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News