‘മഹാ നിര്‍വാണി അഘാര’യുടെ മേധാവി കൊവിഡ് ബാധിച്ച് മരിച്ചു

മധ്യപ്രദേശിലെ സന്യാസി സമൂഹം ‘മഹാ നിര്‍വാണി അഘാര’യുടെ മേധാവി (മഹാമണ്ഡലേശ്വര്‍) സ്വാമി കപില്‍ ദേവ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഇദ്ദേഹത്തെ രോഗബാധയെ തുടര്‍ന്ന് ഡെറാഡൂമിലെ കൈലാഷ് ആശുത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണ് അന്ത്യം സംഭവിച്ചത്

ഹരിദ്വാര്‍ കുംഭമേളയില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. കഴിഞ്ഞ 10 മുതല്‍ 14 വരെ നടന്ന കുംഭമേള സ്നാനങ്ങളില്‍ ദശലക്ഷങ്ങളാണ് പങ്കെടുത്തത്. ബഹുഭൂരിപക്ഷവും മാസ്‌ക് ധരിക്കുകയോ സാമൂഹ്യഅകലം പാലിക്കുകയോ ചെയ്തില്ല. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, തേരി, ഡെറാഡൂണ്‍ ജില്ലകളിലായാണ് കുംഭമേള നടക്കുന്നത്.

ഗംഗയുടെ അനുഗ്രഹം, കോവിഡ് ഉണ്ടാകില്ല: മുഖ്യമന്ത്രി

കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ കുംഭമേളയെ ഡല്‍ഹിയില്‍ കഴിഞ്ഞവര്‍ഷം നടന്ന തബ്ലീഗി സമ്മേളനവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിങ് റാവത്ത് പറഞ്ഞു. വിദേശികള്‍ അടച്ചിട്ട ഹാളില്‍ ഒത്തുചേര്‍ന്നാണ് തബ്ലീഗി സമ്മേളനം നടത്തിയത്. എന്നാല്‍, കുംഭമേളയില്‍ പങ്കെടുക്കുന്നത് ഇന്ത്യക്കാരാണ്.

ഗംഗയില്‍ പരസ്യമായാണ് അവര്‍ സ്നാനം നടത്തുന്നത്. ഗംഗയുടെ അനുഗ്രഹമാണ് ഒഴുകുന്നത്. അതിനാല്‍ കോവിഡ് ഉണ്ടാകില്ല. ആരോഗ്യത്തിന് മുന്‍ഗണന നല്‍കുമ്പോഴും വിശ്വാസം അവഗണിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News