ആരാധനാലയങ്ങളില്‍ കൊവിഡ് 
മാനദണ്ഡം പാലിക്കണം: മതനേതാക്കൾ

കൊവിഡ് വ്യാപനം ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളിലും അവയോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിലും പെരുമാറ്റച്ചട്ടം പൂർണമായി പാലിക്കാൻ എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന മതസംഘടനാ പ്രതിനിധികളുടെ യോഗം ആഹ്വാനം ചെയ്തു.

നിർദേശങ്ങൾ എല്ലാവരും പാലിക്കണം. ആരാധനാലയങ്ങളുടെ വലിപ്പത്തിനനുസരിച്ച് ആളുകളുടെ എണ്ണം വർധിപ്പിക്കുന്നതും വെള്ളിയാഴ്ച ജുമുഅ പ്രാർഥന ഒന്നിലധികം തവണ നടത്തുന്നതും കൂടുതൽ ഫലപ്രദമാവുമെന്നും ഇക്കാര്യം പരിഗണിക്കണമെന്നും യോഗത്തിൽ സംസാരിച്ച പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത, ഡോ. ഉസ്മാൻ കുട്ടി, ഡോ. സുൽഫിക്കർ അലി (കെഎൻഎം), എ കെ അബ്ദുൾ ബാഖി (എസ്എംഎഫ്), കെ മുഹമ്മദ് ഷരീഫ് ബാഖവി (സമസ്ത), അബ്ദുൾ ലത്തീഫ് സഅദി, കെ വി സലീം, ഹാമിദ് (മുസ്ലിം ജമാഅത്ത്), സ്വാമി ആത്മചൈതന്യ (അഴീക്കോട് ശാന്തിമഠം), ഫാദർ തോമസ് തെങ്ങുംപള്ളിൽ (തലശേരി അതിരൂപത), ഫാദർ തങ്കച്ചൻ ജോർജ് (ഹോളി ട്രിനിറ്റി കത്തീഡ്രൽ), മുഹമ്മദ് സാജിദ് (ജമാഅത്തെ ഇസ്ലാമി), നിസാർ അതിരകം (എസ് വൈ എസ്), ഷഹീർ പാപ്പിനിശേരി (എസ്‌കെഎസ്എസ്എഫ്), കനകരാജ് (ശാന്തി മഠം), മഹേഷ് ചന്ദ്ര ബാലിഗ (ചിൻമയ മിഷൻ), സഹൽ വാഫി, മുഹമ്മദ് ഷമീർ തുടങ്ങിയവർ പങ്കെടുത്തു.

പള്ളികളിലെ ഇഫ്‌താർ 
വിരുന്ന്‌ ഒഴിവാക്കി

1)മാസ്‌ക് ധാരണം, സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയ കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ കൃത്യമായി പാലിക്കണം. ഇതിന്റെ ഭാഗമായി പള്ളികളിലെയും മറ്റും ഇഫ്‌താർ വിരുന്നുകൾ പൂർണമായും ഒഴിവാക്കി.

2) പ്രാർഥനകൾ, ഉത്സവങ്ങൾ തുടങ്ങിയ ചടങ്ങുകളിൽ കെട്ടിടങ്ങൾക്കകത്ത് പരമാവധി 75 പേരും പുറത്ത്‌ 150 പേരുമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇവിടെയും പെരുമാറ്റച്ചട്ടം പാലിക്കണം.

3) 45 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരും വാക്‌സിൻ എടുക്കണം. വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News