അതിർത്തി റോഡുകൾ അടച്ച് തമിഴ്നാട് പോലിസ്

അതിർത്തി റോഡുകൾ അടച്ച് തമിഴ്നാട് പോലിസ്,കേരളത്തിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് ഉൾപ്പെടെ പരിശോധന ശക്തമാക്കി.

കോവിഡ് വ്യാപനം ശക്തമായ തോടുകൂടി സംസ്ഥാന പാതയായ വെള്ളറട പാറശ്ശാല റോഡിലെ തമിഴ്നാടുമായി ബന്ധിക്കുന്ന ഇടറോഡുകൾ ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചത്.

കഴിഞ്ഞ ലോക് ഡൗൺ കാലഘട്ടത്തിൽ ഈ റോഡുകൾ മണ്ണിട്ടിയിരുന്നു തമിഴ്നാട് പോലീസ് അടച്ചിരുന്നത്. അതേസമയം തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡുകൾ ആയ ചെറിയ കൊല്ല, കന്നുമാമ്മൂട്, കടുക്ക, പനച്ചമൂട് തുടങ്ങിയ പ്രദേശങ്ങളിൽ ചെക്ക് പോസ്റ്റുകളിലൂടെ പരിശോധന ശക്തമാക്കി.
കേരളത്തിൽ നിന്ന് എത്തുന്ന വാഹനങ്ങളെ യാണ് പ്രധാനമായും പരിശോധിക്കുന്നത് .

അതേസമയം തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ബസ്സുകൾക്ക് നിയന്ത്രണമില്ല. ദേശീയപാതയിൽ സ്ഥിതിചെയ്യുന്ന കളിയിക്കാവിളയിലെ തമിഴ്നാട് ചെക്ക് പോസ്റ്റിൽ പരിശോധന
ദിവസങ്ങൾക്കുമുമ്പ് ശക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News