രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; തുടർച്ചയായി മൂന്നാം ദിവസവും രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. തുടർച്ചയായി മൂന്നാം ദിവസവും രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1342 മരണവും സ്ഥിതീകരിച്ചു. ദില്ലിയിലും ബുവനേശ്വറിലും ചണ്ഡിഗട്ടിലും രാജസ്ഥാനിലും വരാന്ത്യാലോക്കഡോൺ പുരോഗമിക്കുന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 2,34,692 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്.

1341 മരണവും ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,75,649 ആയി ഉയർന്നു.
നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിൽ നാളെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു.

മുഖാവരണം ധരിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തുന്നവർക്കുള്ള പിഴത്തുക ഇരട്ടിയാക്കി. ആദ്യതവണ പിടിക്കപ്പെടുന്നവർ 1000 രൂപയും വീണ്ടും പിടിക്കപ്പെട്ടാൽ 10,000 രൂപയും അടയ്ക്കണം. രാജസ്ഥാനിലും ദില്ലിയിലും ഭുവനേശ്വറിലും ചണ്ടിഘട്ടിലും തിങ്കളാഴ്ച രാവിലെ അഞ്ചുമണി വരെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ എട്ടു നഗരങ്ങളിലെ രാത്രി കർഫ്യൂ ഏപ്രിൽ 20 വരെ നീട്ടും. കൊവിഡ് വാക്സിൻ ഓപ്പൺ മാർക്കറ്റിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 63,729 പേർക്കും. ദില്ലിയിൽ 19,486 പേർക്കും യുപിയിൽ 27,424 പേർക്കും രോഗം സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News