വാരാന്ത്യ കർഫ്യുവിൽ നിശ്ചലമായി ദില്ലി

വാരാന്ത്യ കർഫ്യുവിൽ നിശ്ചലമായി ദില്ലി. തിങ്കളാഴ്ച രാവിലെ 5 വരെയാണ് ദില്ലിയിൽ കർഫ്യു.ചന്തകൾ, ഷോപ്പിങ് മാൾ, ഓഡിറ്റോറിയങ്ങൾ ഉൾപ്പടെ അടച്ചിടും. അവശ്യ സേവനങ്ങളെ വാരാന്ത്യ കർഫ്യുവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അന്തർസംസ്ഥാന ഗതാഗതത്തിനും തടസമില്ല. കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ദില്ലിയിൽ വരാന്ത്യ കർഫ്യു പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ 5 മണി വരെയാണ് കർഫ്യു.

ചന്തകൾ , ഷോപ്പിംഗ് മാളുകൾ, ഔഡിറ്റോറിയങ്ങൾ, ജിംമുകൾ ഉൾപ്പടെയുള്ളവ അടച്ചിടും. അവശ്യ സർവീസുകളെ കർഫ്യുവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും കർഫ്യുവുമായി സഹകരിക്കണമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി.

അന്തർസംസ്ഥാന യാത്രകൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവടങ്ങളിലേക്ക് പോകുന്ന യാത്രകർ പാസ്സുകളും ടിക്കറ്റുകളും കയ്യിൽ കരുതണെന്ന് അധികാരികൾ വ്യക്തമാക്കി. പൊതുഗതാഗതം ആരോഗ്യപ്രവർത്തകർ, സർക്കാർ ജീവനക്കാർ, മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവർക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്.

കർഫ്യു നിയന്തിക്കാൻ ദില്ലിയിൽ പോലിസ് സേന വിന്യസിച്ചിട്ടുണ്ട്. പ്രോട്ടോകോൾ ലംഖിക്കുന്നവർക്ക് കനത്ത പിഴയും ഏർപ്പെടുത്തുന്നുണ്ട്.  ദില്ലിയിലെ ഏറ്റവും ഉയർന്ന ഏകദിന കോവിഡ്  കണക്കുകളാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത് .

ദില്ലിയിൽ  24 മണിക്കൂറിനിടെ 19,486 കേസുകളും 141 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ദില്ലിയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News