റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട ആക്രമണ കേസിലെ പ്രതി ദീപ് സിദ്ധുവിന് ജാമ്യം

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട ആക്രമണ കേസിലെ പ്രതി ദീപ് സിദ്ധുവിന് ജാമ്യം.  ഡൽഹി തീസ് ഹസാരി കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് പേരുടെ ജാമ്യത്തിന് പുറമെ 60,000രൂപയും കെട്ടിവെക്കണം.

പാസ്‌പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം, ഉപയോഗിക്കുന്ന ഫോണ് നമ്പറും നൽകണം.  യാത്ര വിവരങ്ങൾ എല്ലാ മാസവും ഒന്നാം തീയതിയും 15 ആം തീയതിയും അന്വേഷണ സംഘത്തെ അറിയിക്കണം.

തുടങ്ങിയ വ്യവസ്ഥകളോടെയാണ് അഡീഷണൽ സെഷൻസ് ജഡ്ജി നീലോഫ്ർ ആബിദ പർവീൻ ജാമ്യം അനുദിച്ചത്. ഫെബ്രുവരി 9 ഹരിയാനയിലെ കർണലിൽ നിന്നാണ് സിദ്ധു അറസ്റ്റിൽ ആയത്.

അന്വേഷണം തുടരുകയാണെന്നും സിദ്ധുവിനു ജാമ്യം നൽകിയാൽ സാക്ഷികളെയും തെളിവുകളെയും ബാധിച്ചേക്കുമെന്ന ഡൽഹി പോലീസ് വാദം തള്ളിയാണ് ജാമ്യം അനുവദിച്ചത്.

എന്നാൽ ആക്രമണം നടത്തിയത് ആൾക്കൂട്ടമാണെന്നും ആക്രമണത്തിന് ആഹ്വാനം നൽകിയില്ലെന്നുമായിരുന്നു ദീപ് സിദ്ധുവിന്റെ അഭിഭാഷകന്റെ മറുവാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here