കൊവിഡ് വാക്സിന്‍ വിതരണത്തിലും കേരളം മുന്നേറ്റം തുടരുന്നു

കൊവിഡ് വാക്സിന്‍ വിതരണത്തിലും കേരളം മുന്നേറ്റം തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സിംഹഭാഗം വാക്സിനുകളും കേരളം ഇതിനോടകം വിതരണം ചെയ്ത് ക‍ഴിഞ്ഞു.

മറ്റ് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വാക്സിന്‍ വിതരണത്തില്‍ മുന്നിലാണെന്ന് കേന്ദ്ര സര്‍ക്കാരിന്‍രെ ഔദ്യോഗിക വൈബ്സൈറ്റ് വ്യക്തമാക്കുന്നു.

എന്നാല്‍ കേരളം വാക്സിന്‍ വിതരണത്തില്‍ അലംഭാവം കാട്ടുന്നുവെന്ന് സംഘപരിവാര്‍ മാധ്യമങ്ങളും , രഹസ്യഗ്രൂപ്പുകളും സമാന്തരപ്രചരണം ആരംഭിച്ചിട്ടുണ്ട്

വാക്സിന്‍ വിതരണത്തില്‍ കേരളം പുലര്‍ത്തുന്ന അവധാനതയും കൃത്യതയും എടുത്ത് കാണിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പോര്‍ട്ടലില്‍ നിന്നും ലഭ്യമാകുന്ന കണക്കുകള്‍.

ഇന്ന് ഉച്ചക്ക് 12.30 ന് കേന്ദ്ര സര്‍ക്കാരിന്‍റെ കോവീന്‍ .gov .in എന്ന വാക്സിന്‍ വിതരണ സൈറ്റിലെ കണക്കുകള്‍ പ്രകാരം 5712402 ആണ് കേരളത്തിന് തന്നത്, അതില്‍ 5064621 ഒന്നാം ഡോസ് വാക്സിനും, 647 781രണ്ടാം ഡോസ് വാക്സിനും  ഉള്‍പ്പെടും.

അതില്‍ 53 87182 വാക്സിനും കേരളം വിതരണം ചെയ്ത് ക‍ഴിഞ്ഞു. ഇനി കേരളത്തിന്‍റെ കരുതല്‍ ശേഖരത്തില്‍ കേവലം 325220 വാക്സിന്‍ മാത്രമാണ് ഉളളത്.

കേരളത്തെക്കാള്‍ പതിന്‍മടങ്ങ് ജനസംഖ്യയുളളള തമി‍ഴ്നാട്ടില്‍ 39,50000 പേരും,  ബിഹാറില്‍ 4151000 പേരുമാണ് വാക്സിന്‍ എടുത്തത്.

ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ 8415000 പേര്‍ മാത്രമാണ് വാക്സിന്‍ എടുത്തത്. ഉത്തര്‍പ്രദേശിലാവട്ടെ 86 ലക്ഷവും, കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിന്‍റെ ഇരട്ടി ജനസംഖ്യയുളള കര്‍ണ്ണാടകത്തിലാവട്ടെ 61 ലക്ഷം പേരിലെ വാക്സിന്‍ എത്തിക്കാന്‍ ക‍ഴിഞ്ഞിട്ടു‍ളളു.

എന്നാല്‍ ഈ വസ്തുകള്‍ മറച്ച് വെച്ച് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ കോവിഡ് വാക്സിന്‍ എത്തിക്കുന്നതില്‍ കേരളം പരാജയപ്പെട്ടു എന്ന് പ്രചരണം നടക്കുന്നുണ്ട്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചതിന്‍റെ 100 ശതമാനം ലക്ഷ്യവും നിറവേറ്റിയ  സംസ്ഥാനം കേരളമാണ്. ഇന്ന് ഉച്ചക്ക് 12.30 വരെയുളള കണക്ക് പ്രകാരം കേരളത്തില്‍  29537 പേർ ഇന്ന് മാത്രം വാക്സിന്‍  എടുത്തു.

വെളളിയാ‍ഴ്ച്ച അര്‍ദ്ധരാത്രിവരയുളള കണക്ക് പ്രകാരം 18-25 നും വയസിനിടയിലുള്ള 126281 പേർക്കും , 25-40 നും ഇടയിലുള്ള 323703 പേർക്കും കേരളം വാക്സിന്‍ നല്‍കിയിട്ടുണ്ട്.
40-60 നും ഇടയിലുള്ള 1823333 പേര്‍ക്കും, 60 വയസിന് മുകളിൽ ഉള്ള 2790629 പേർക്കും വാക്സിൻ നൽകി.

വിവിധ മാനദണ്ഡപ്രകാരം വാക്സിനുകള്‍ എടുത്തവരാണ് നിശ്ചിത പ്രായത്തില്‍ താ‍ഴെയുളളവര്‍. വാക്സിന്‍ വിതരണത്തിനായി സംസ്ഥാനത്തെമ്പാടൂമായി 1108 കേന്ദ്രങ്ങളാണ് തുറന്നിരിക്കുന്നത്.

അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ 50ലക്ഷം വാക്സിനുകള്‍ എങ്കിലും എത്തിച്ചില്ലെങ്കില്‍ കേരളത്തിന്‍റെ വാക്സിന്‍ വിതരണം അവതാളത്തിലാവും. ഇതാണ് വസ്തുതയെന്നിരിക്കെ കേരളം വാക്സിന്‍ വിതരണത്തില്‍ പിന്നാക്കം പോയി എന്ന് സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here