കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയം ജില്ലയിൽ കർശന നടപടിക്ക് ഒരുങ്ങി പോലീസ്

കോട്ടയം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടിക്ക് ഒരുങ്ങി പോലീസ്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് പിഴ ചുമത്തും, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നഗരത്തിൽ ആളുകൾ കൂടുന്ന പ്രധാന ഇടങ്ങളിലെല്ലാം പരിശോധന നടത്തി.

അതിവേഗം കോവിഡ് പടരുന്ന സാഹചര്യത്തിലാണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പയുടെ നേതൃത്വത്തിൽ നഗരത്തിൽ പരിശോധന നടത്തിയത്.

ബോധവൽക്കരണം നടത്തുന്നതിന് ഒപ്പം കൊവിഡ് പ്രൊട്ടോക്കോൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കാൻ ആണ് പോലീസ് തിരുമാനം.

ഇതിനായി ജില്ലയിൽ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും പരിശോധനയ്ക്ക് പ്രത്യേക ടീമിനെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

ഇതിനോടകം തന്നെ കോവിഡ് പ്രൊട്ടോകോൾ ലംഘിച്ചതിന് ജില്ലയിൽ ആയിരത്തിലധികം പേർക്ക് എതിരെ കേസ് എടുത്തിട്ട് ഉണ്ട്.

കഴിഞ്ഞ ദിവസം 780 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിനും മുകളിൽ ആണ്. ഇത് സംസ്ഥാന ശരാശരിയെക്കാളും മുകളിലാണ്.

പൊതു ജനങ്ങളുടെ സഹകരണത്തോടെ തന്നെ കൊവിഡ് നിയന്ത്രണ വിധേയം ആക്കാനുള്ള ത്രിവ്ര ശ്രമത്തിലാണ് ജില്ലാ ഭരണ കൂടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News