ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: കേരള വനിതാ കമ്മിഷന്‍

വ്യവസായ ശാലകളില്‍ രാത്രിയും പകലും പ്രവര്‍ത്തിക്കേണ്ടിവരുന്ന തസ്തികകളില്‍ സ്ത്രീ സുരക്ഷയുടെ പേരില്‍ വനിതകള്‍ക്ക് നിയമനം നിഷേധിക്കരുതെന്ന കേരള ഹൈക്കോടതി വിധി കേരള വനിതാ കമ്മിഷന്‍ സ്വാഗതം ചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തുല്യനീതി എന്ന തത്ത്വത്തിന്റെ അന്തഃസ്സത്ത ഉയര്‍ത്തിക്കാട്ടുന്നതാണ് സുപ്രധാനമായ ഈ വിധി.

തൊഴിലിടങ്ങളില്‍ രാത്രികാലങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കേണ്ടത് അതത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്.

സ്ത്രീകള്‍ക്ക് ചെയ്യാന്‍ പറ്റാത്തതായി ഒരു തൊഴിലും ഇല്ല. പൊതുമേഖലാ സ്ഥാപനമായ ചവറ കേരള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് സേഫ്റ്റി ഓഫീസര്‍ തസ്തികയിലേക്ക് വനിതാ ഉദ്യോഗാര്‍ഥികളേയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
ഫയല്‍ ചെയ്ത സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനീയറിംഗില്‍ ബിരുദമുള്ള കൊല്ലം ശക്തികുളങ്ങര സ്വദേശിനി ട്രീസ ജോസ്ഫീനെ കേരള വനിതാ കമ്മിഷന്‍ അഭിനന്ദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News