സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന രണ്ടാം ദിവസവും പുരോഗമിക്കുന്നു

സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന രണ്ടാം ദിവസവും പുരോഗമിക്കുന്നു. ആശുപത്രികളിലും, മൊബൈൽ യൂണിറ്റ് സംവിധാനങ്ങൾ ഉപയോഗിച്ചുമാണ് പ്രത്യേക പരിശോധന നടത്തുന്നത്. രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പേരെ പരിശോധിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന ഇന്ന് രണ്ടാം ദിവസമാണ്. പരിശോധനയുടെ  ആദ്യ ദിനം മികച്ച പ്രതികരണമാണ് സംസ്ഥാനത്ത് ലഭിച്ചത്.ഇന്നലെ 1,33,836 പേരെ  പരിശോധനക്ക് വിധേയമാക്കി.

ഏറ്റവും കൂടുതൽ പരിശോധന കോ‍ഴിക്കോട് ജില്ലയിലാണ്. രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പേരെ പരിശോധിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.സർക്കാർ ആശുപത്രികൾ, പൊതു സ്ഥലങ്ങൾ, ആൾക്കൂട്ട സാധ്യതയുള്ള വലിയ വിപണികൾ എന്നിവിടങ്ങളിലാണ് മാസ് പരിശോധന.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർ, കൊവിഡ് ബാധിതരുമായി നേരിട്ട് ഇടപെടുന്നവർ, ആൾക്കൂട്ടങ്ങളുമായി ഇടപഴുകുന്നവർ, 45 വയസ് കഴിഞ്ഞ കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർ തുടങ്ങിയവർക്കാണ് പരിശോധനയിൽ മുൻഗണന.പരമാവധി രോഗ ബാധിതരെ കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.

ക‍ഴിഞ്ഞ ദിവസം രണ്ട് ലക്ഷം വാക്സിൻ കൂടി സംസ്ഥാനത്തെത്തിയതിനാൽ വാക്സിൽ ക്ഷാമം പരിഹരിക്കാൻ ക‍ഴിഞ്ഞു.കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പൊലീസും പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

ആദ്യ ദിനത്തിൽ നടന്ന പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൊലീസ് താക്കീത് നൽകി.തുടർന്ന് ശക്തമായ നിയമ നടപടിയിലേക്ക് പോകുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News