അഞ്ചാംഘട്ടത്തിലും പശ്ചിമബംഗാളിൽ പരക്കെ അക്രമം; ബിജെപി – തൃണമൂൽ പ്രവർത്തകർ ചേരി തിരിഞ്ഞു ഏറ്റുമുട്ടി

അഞ്ചാംഘട്ടത്തിലും പശ്ചിമബംഗാളിൽ പരക്കെ അക്രമം. നാദിയ, 24 നോർത്ത് പാർഗനാസ് മേഖലകളിലാണ് വ്യാപക അക്രമം റിപ്പോർട്ട് ചെയ്തത്.  ബിജെപി – തൃണമൂൽ പ്രവർത്തകർ ചേരി തിരിഞ്ഞു ഏറ്റുമുട്ടി.

സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക്. അതേ സമയം മികച്ച പൊളിങാണ് സംസ്ഥാനത്തു രേഖപ്പെടുത്തുന്നത്. ഉച്ചവരെ 50 ശതമാനത്തോളാണ് പോളിംഗ് നടന്നത്. ആദ്യഘട്ടങ്ങളിലെതുപോലെ പരക്കെയുള്ള അക്രമസംഭവങ്ങളാണ് അഞ്ചാംഘട്ടത്തിലും അരങ്ങേറുന്നത്.

നാദിയ, 24 നോർത്ത് പാർഗനാസ് മേഖലകളിലായി  അക്രമങ്ങൾ നടക്കുന്നത്. ശാന്തിനാഗറിൽ ബിജെപി തൃണമൂൽ കോണ്ഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞു ഏറ്റുമുട്ടി. നിരവധി സ്ത്രീകൾ ഉൾപ്പെടെയുളളവർക്ക് പരിക്കേറ്റു. അക്രമങ്ങൾക്ക് പിന്നിൽ ബിജെപിയെന്ന് തൃണമൂൽ കോൻഗ്രേസ് ആരോപിച്ചു.

45 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പണ് പുരോഗമിക്കുന്നത്. വ്യാപക അക്രമം ഉണ്ടെങ്കിലും മികച്ച പോളിംഗ് തന്നെയാണ് രേഖപ്പെടുത്തുന്നത്. ഗുർഖ രാജ്യം വേണമെന്ന് ആവശ്യമുയർന്ന മേഖകളിൽ ഉൾപ്പെടെയാണ് തെരഞ്ഞെടുപ്പ്.

മമത ബനര്ജിക്ക് ഏറെ നിർണായകമാണ് തെരഞ്ഞെടുപ്പ് നടക്കുന്ന 45 മണ്ഡലങ്ങൾ. ഇവിടുത്തെ മേൽകൈ നഷ്ടമായാൽ ഒരു പക്ഷെ മുഖ്യമന്ത്രി കസേരക്ക് ഇളക്കം തട്ടും.

സിപിഐഎം മുതിർന്ന നേതാവും  സിലിഗുരി മുൻസിപ്പൽ കോർപ്പറേഷൻ മേയറും കൂടിയായ അശോക് ഭട്ടാചാര്യ , രാമാ ബിശ്വാസ് സജ്ഞീബ് ഛത്തോപാധ്യായ, സായന്ദീപ് മിത്ര തുടങ്ങിയവരാണ് ഇടതുപക്ഷത്തിന് വേണ്ടി മത്സര രംഗത്തുളള ശക്തർ.

സംസ്ഥാന മന്ത്രി ഭ്രത്യ ബസു, ബിജെപി നേതാവ് സമിക് ഭട്ടാചാര്യ, എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന മറ്റ് പ്രമുഖ സ്ഥാനാർത്ഥികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News