
വാഹന വില്‍പ്പനയില്‍ റെക്കോഡുമായി മാരുതി.കഴിഞ്ഞവര്‍ഷം 1213388 യൂണിറ്റുകളാണ് വിപണിയില്‍ വിറ്റഴിച്ചിരിക്കുന്നത്. വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യൂണ്ടയ്‌ക്ക് 423642 യൂണിറ്റ് മാത്രമേ വിറ്റഴിക്കാന്‍ സാധിച്ചിട്ടുള്ളു. അതായത് മാരുതിയുടെ പകുതി യൂണിറ്റ് പോലും വിറ്റഴിക്കാന്‍ സാധിച്ചിട്ടില്ല.
കൊവിഡ് മഹാമാരി വാഹന വിപണിയെ പിടിച്ചുലച്ചപ്പോഴും, ശക്താനായി നിന്നത് മാരുതി തന്നെയെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. പല വമ്ബന്‍മാരും വിപണിയില്‍ പിടിച്ച് നില്‍ക്കാനാവാതെ പതറിയപ്പോഴും, മാരുതി മുന്നേറ്റം നടത്തുകയായിരുന്നു.
മൂന്നാം സ്ഥാനത്തുള്ള ടാറ്റയുടെ വില്‍പ്പന 169889 യൂണിറ്റും, പുതിയതായി അരങ്ങേറ്റം കുറിച്ച കിയ മോട്ടേഴ്സ് 140505 യൂണിറ്റുമായി നാലാം സ്ഥാനത്തും, നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന മഹീന്ദ്ര 136203 യൂണിറ്റുമായി അഞ്ചാം സ്ഥാനത്തും, റെനോ 80518 യൂണിറ്റുമായി ആറാം സ്ഥാനത്തും, 76111 യൂണിറ്റുമായി ടൊയോട്ട ഏഴാം സ്ഥാനത്തും, 70533 യൂണിറ്റുമായി ഹോണ്ട ഏട്ടാംസ്ഥാനത്തും, ഫോഡ് 45799 യൂണിറ്റ് എന്ന ക്രമത്തിലാണ് വിപണിയിലെ വില്‍പ്പന. ഇതില്‍ ആദ്യ പത്തില്‍ ചൈനീസ് കമ്ബനി എം.ജി മോട്ടോഴ്സ് ഇടം പിടിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here