ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അമരത്ത് നിന്നും റൗൾ കാസ്ട്രോ പടിയിറങ്ങുകയാണ്

ലോകമാകെയുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാളികൾക്ക് ആവേശമായ ക്യൂബൻ വിപ്ലവത്തിന്റെ സമര നായകരിലൊരാളാണ് റൗൾ കാസ്ട്രോ.
സഹോദരൻ ഫിദൽ കാസ്ട്രോ സ്ഥാനമൊഴിഞ്ഞ ശേഷം 2011ലാണ് ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി സെക്രട്ടറിയായി റൗൾ തെരഞ്ഞെടുക്കപ്പെടുന്നത്.
46 വർഷം ഫിദലിനൊപ്പം കേന്ദ്ര കമ്മിറ്റിയിലെ രണ്ടാമനായിരുന്ന റൗൾ
1975 മുതൽ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമാണ്. ക്യൂബൻ സർക്കാരിലെ
സായുധ സേനാ വകുപ്പ് മന്ത്രിയായി 1959 മുതൽ 2008 വരെ പ്രവർത്തിച്ചു. ഫിദലിനു പകരക്കാരനായി
2008 ൽ ക്യൂബൻ പ്രസിഡന്റായ റൗൾ 2018 വരെ ആ സ്ഥാനത്ത് തുടർന്നു.

അമേരിക്കൻ സാമ്രാജ്യത്വത്തിന് മുന്നിൽ ഒരു കാലത്തും തലകുനിക്കാത്ത രാജ്യമാണ് ക്യൂബ. മറുവശത്ത് സോഷ്യലിസ്റ്റ് ഭരണകൂടത്താൽ നയിക്കപ്പെടുന്ന ക്യൂബയെ എന്നും കാൽക്കീഴിൽ നിർത്താനും ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുത്താനും അമേരിക്ക എക്കാലത്തും ശ്രമിച്ചിട്ടുമുണ്ട്. എന്നാൽ ഒടുവിൽ ക്യൂബയേയും ക്യൂബൻ സർക്കാരിനെയും അംഗീകരിക്കുകയും ക്യൂബൻ സർക്കാരുമായി നയതന്ത്ര ബന്ധത്തിനും കൂടിക്കാഴ്ചയ്ക്കും അമേരിക്കയ്ക്ക് തയ്യാറാവേണ്ടി വന്നതും റൗളിൻറെ കാലത്താണ്

1953 മുതൽ 1959 വരെ നീണ്ട ക്യൂബൻ വിപ്ലവത്തിന്റെ ഓരോ ഘട്ടത്തിലും ഫിദലിനൊപ്പം റൗളുമുണ്ടായിരുന്നു.
ബാത്തിസ്തയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ഫിദൽ ‘ ദ മൂവ്മെന്റ്’ എന്ന സമാന്തര സൈന്യത്തിന് രൂപം നൽകുന്നത് റൗളുമായി ചേർന്നാണ്. വിപ്ലവ പോരാട്ടത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊങ്കദാ സൈനിക ക്യാംപ് അക്രമണത്തിലും തുടർന്ന് പല ഘട്ടങ്ങളിലായി നടന്ന ഗറില്ലാ – സായുധ പോരാട്ടങ്ങളിലും റൗൾ ഭാഗമായി. മൊങ്കദാ സൈനിക ക്യാംപ് ആക്രമണത്തിന് ശേഷം നാടുകടത്തപ്പെട്ട സന്ദർഭത്തിൽ മെക്സിക്കോയിൽ വെച്ച് ചെഗുവരയെ കണ്ടുമുട്ടുന്നതും ഫിദലിന് പരിചയപ്പെടുത്തുന്നതും റൗളാണ്.

അനാരോഗ്യം മൂലം പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നു റൗൾ പടിയിറങ്ങുമ്പോൾ പിൻഗാമിയായെത്തുന്നത് 2018 മുതൽ ക്യൂബൻ പ്രസിഡന്റ് പദവി വഹിക്കുന്ന മിഗുവൽ ഡയസ് കനലാണ്.

1993 ൽ പാർട്ടി അംഗത്വം സ്വീകരിച്ച മിഗുവൽ ഡയസ് കനൽ 2003 മുതൽ പാർട്ടി PB അംഗമാണ്. 2013 – 2018 കാലത്ത് ക്യൂബൻ സർക്കാരിന്റെ വൈ പ്രസിഡന്റായും
2009 – 12 കാലത്ത് ഉന്നത വിദ്യഭ്യാസ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

മിഗുവൽ ഡയസ് കനൽ പുതിയ പാർട്ടി സെക്രട്ടറിയായി ചുമതലയേൽക്കുമ്പോൾ

ആറു പതിറ്റാണ്ട് കാലം നീണ്ട കാസ്ട്രോ യുഗത്തിന് ശേഷം ആദ്യമായി കാസ്ട്രോ കുടുംബത്തിന് പുറത്ത് നിന്നൊരാൾ ക്യൂബൻ രാഷ്ട്രീയത്തിന്റെ അമരത്തെത്തുന്നു എന്ന പ്രത്യേകതയും അതിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News