
കൊറോണ വൈറസിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് 5 വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി ലഭിച്ചിരിക്കുകയാണ്. കുത്തിവയ്പിന്റെ രണ്ട് ഷോട്ടുകളിലും പരിഷ്‌കരിച്ച വ്യത്യസ്ത വൈറസുകളാണു സ്പുട്‌നിക്കില്‍ ഉപയോഗിക്കുന്നത്. ഇത് ഇരു ഷോട്ടുകള്‍ക്കും ഒരേ ഡെലിവറി സംവിധാനം ഉപയോഗിക്കുന്ന വാക്‌സിനുകളേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷി നല്‍കുന്നതായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പറയുന്നു.ദുര്‍ബലമായ അഡെനോവൈറസുകളാണു വാക്‌സിനില്‍ ഉപയോഗിക്കുന്നതെന്നതിനാല്‍ അവയ്ക്കു മനുഷ്യരില്‍ പകരാനും രോഗം ഉണ്ടാക്കാനും കഴിയില്ല.യഥാർത്ഥ കോവിഡ് വൈറസ് ശരീരത്തെ ബാധിക്കാന്‍ ശ്രമിക്കുമ്പോള്‍, ആന്റിബോഡികളുടെ രൂപത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കുന്നു.
രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച മൂന്നാമത്തെ കോവിഡ് പ്രതിരോധ വാക്‌സിനാണു സ്പുട്നിക് 5. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ബഹുരാഷ്ട്ര മരുന്നു കമ്പനിയായ അസ്ട്രസെനക്കയും ചേര്‍ന്ന വികസിപ്പിച്ച് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്, ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയാണ് ഇതിനു മുന്‍പ് അനുമതി ലഭിച്ച രണ്ടു വാക്‌സിനുകള്‍.
മോസ്‌കോയിലെ ഗമാലെയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണു സ്പുട്‌നിക് 5 വാക്‌സിന്‍ വികസിപ്പിച്ചത്. മനുഷ്യരില്‍ ജലദോഷത്തിന് കാരണമാകുന്ന രണ്ട് വ്യത്യസ്ത അഡെനോവൈറസുകളാണു (എഡി26, എഡി5) സ്പുട്‌നിക് 5 വാക്‌സിനില്‍ ഉപയോഗിക്കുന്നത്.
കുത്തിവയ്പിന്റെ രണ്ട് ഷോട്ടുകളിലും പരിഷ്‌കരിച്ച വ്യത്യസ്ത വൈറസുകളാണു സ്പുട്‌നിക്കില്‍ ഉപയോഗിക്കുന്നത്. ഇത് ഇരു ഷോട്ടുകള്‍ക്കും ഒരേ ഡെലിവറി സംവിധാനം ഉപയോഗിക്കുന്ന വാക്‌സിനുകളേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷി നല്‍കുന്നതായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പറയുന്നു.ദുര്‍ബലമായ അഡെനോവൈറസുകളാണു വാക്‌സിനില്‍ ഉപയോഗിക്കുന്നതെന്നതിനാല്‍ അവയ്ക്കു മനുഷ്യരില്‍ പകരാനും രോഗം ഉണ്ടാക്കാനും കഴിയില്ല.യഥാർത്ഥ കോവിഡ് വൈറസ് ശരീരത്തെ ബാധിക്കാന്‍ ശ്രമിക്കുമ്പോള്‍, ആന്റിബോഡികളുടെ രൂപത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കുന്നു.സ്പുട്നിക് 5 മൂലം ശക്തമായ അലര്‍ജികളൊന്നും പഠനത്തില്‍ കണ്ടെത്തിയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here