ഇ ഡി ക്കെതിരെ വിപുലമായ അന്വേഷണത്തിനാണ് ഹൈക്കോടതി ഉത്തരവിലൂടെ വഴി തുറന്നതെന്ന് നിയമ വിദഗ്ദ്ധര്‍

ക്രൈം ബ്രാഞ്ച് എഫ് ഐ ആര്‍ റദ്ദാക്കിയെങ്കിലും ഇ ഡി ക്കെതിരെ വിപുലമായ അന്വേഷണത്തിനാണ് ഹൈക്കോടതി ഉത്തരവിലൂടെ വഴി തുറന്നതെന്ന് നിയമ വിദഗ്ദ്ധര്‍.

വ്യാജ തെളിവ് നല്‍കാന്‍ നിര്‍ബന്ധിച്ചു എന്ന പരാതിയില്‍ സിആര്‍പിസി 340 പ്രകാരം കോടതിയുടെ മേല്‍നോട്ടത്തില്‍ ഇനി അന്വേഷണം നടക്കും. ക്രൈബ്രാഞ്ചിന്റെ കണ്ടെത്തലുകളും ഇ ഡി ക്കെതിരായ മൊഴികളും റദ്ദാക്കിയില്ലന്ന് മാത്രമല്ല അവ പരിശോധിക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ഇ ഡി യുടെ വഴിവിട്ട നീക്കങ്ങള്‍ക്ക് മൂക്കുകയറിടുകയായിരുന്നു ഹൈക്കോടതിയെന്ന് ഉത്തരവ് പൂര്‍ണ്ണമായി പുറത്തുവന്നതോടെ വ്യക്തമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News