കൊവിഡ് മാസ് ടെസ്റ്റിംഗിന് രണ്ടാം ദിനത്തിലും മികച്ച പ്രതികരണം

സംസ്ഥാനസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പുരോഗമിക്കുന്ന കൊവിഡ് മാസ് ടെസ്റ്റിംഗിന് രണ്ടാം ദിനത്തിലും മികച്ച പ്രതികരണം. മലബാറിലെ 6 ജില്ലകളിലും പരിശോധന പുരോഗമിക്കുകയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ അടക്കമുള്ള ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, മാളുകള്‍ തുടങ്ങിയ പൊതു ഇടങ്ങളിലാണ് പരിശോധനാ ക്യാമ്പുകള്‍ നടക്കുന്നത്.

രോഗവാഹകരെ നേരത്തെ കണ്ടെത്തി ക്വാറന്റീന്‍ ചെയ്ത് രോഗം പടരുന്നത് തടയുകയാണ് മാസ് ടെസ്റ്റിംഗിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ദിനം കോഴിക്കോട് ജില്ലയില്‍ 19,300 പരിശോധനയ്ക്ക് എത്തിയിരുന്നു.

സംസ്ഥാനത്തെ ഉയര്‍ന്ന നിരക്കാണിത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News