അഭിമന്യുവിന്റെ വീട്ടില്‍ സംസ്ഥാന ബാലവകാശ കമ്മീഷന്‍ ; ബന്ധുക്കളുടെ മൊഴിയെടുത്തു

ആര്‍ എസ് എസ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയ വള്ളികുന്നം സ്വദേശി അഭിമന്യുവിന്റെ വീട്ടില്‍ എത്തി സംസ്ഥാന ബാലവകാശ ചെയര്‍പേഴ്‌സണ്‍ ബന്ധുക്കളുടെ മൊഴിയെടുത്തു. ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍, അംഗം വിജയകുമാര്‍ എന്നിവരാണ് എത്തിയത്.

അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവില്‍ നിന്നും, പിതാവില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഇത് സംബന്ധിച്ച് പൊലീസില്‍ നിന്നും വിശദമായി റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷന്‍ അറിയിച്ചു.

ബന്ധുക്കളുടെ പരാതി പഠിച്ച് ഡിജിപിക്കും സംസ്ഥാന സര്‍ക്കാരിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News