കൊവിഡ് വ്യാപനത്തില്‍ നമ്മള്‍ ഇപ്പോള്‍ അവസാന ലാപ്പിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍.
ആദ്യ ഘട്ടത്തില്‍ നമുക്ക് രണ്ട് ഓപ്ഷനുകളായിരുന്നു ഉണ്ടായിരുന്നത്. പരമാവധി ആളുകളെ കൊവിഡില്‍ നിന്നും സംരക്ഷിക്കുക. രണ്ട് കൊവിഡ് വന്നവരെ ചികിത്സിക്കുക എന്നത്.
ബ്രേക്ക് ദി ചെയിന്‍ ക്യാംപെയിന്‍ വഴിയെല്ലാം നമ്മള്‍ കൊവിഡിനെ പരമാവധി പ്രതിരോധിച്ചു.
എന്നാല്‍ ഇത്തവണ അവസ്ഥ മറ്റൊന്നാണ്. ഇപ്പോള്‍ 11 % ആളുകള്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് വന്നത്.
കൊവിഡ് വ്യാപനത്തിന്റെ രണ്ടാമത്തെ വേവ് സൂക്ഷിക്കേണ്ടതാണ്. ഈ അവസ്ഥയില്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് പരമാവധി വാക്‌സിന്‍ എത്തിക്കണം എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്.
1.13 കോടി ആളുകളാണ് 45 വയസിന് മുകളിലുള്ളവര്‍. മെയ് അവസാനത്തോടെ ഇത്രയും പേര്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ കൊവിഡിനെ നമുക്ക് ഒരു പരിധി വരെ പിടിച്ചുകൊട്ടാന്‍ സാധിക്കും.
വാക്‌സിനേഷന്റെ വേഗത കൂട്ടി വേണം കൊവിഡിനെ പ്രതിരോധിക്കാന്‍. അതിന് ആദ്യം വേണ്ടത് വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് നമ്മള്‍ ഒരു സമയം നല്‍കണം എന്നതാണ്.
രണ്ടാമത്തേത് രോഗ വ്യാപന തോത് കുറയ്ക്കണം എന്നതുമാണ്. അതിന് അകലം പാലിയ്ക്കണം.
സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കണമെന്നും രോഗ ലക്ഷണം ഉണ്ടെങ്കില്‍ ഉടന്‍ ടെസ്റ്റിന് വിധേയരാകണമെന്നും ഡോക്ടര്‍ വീഡിയോയില്‍ പറയുന്നു.
പരമാവധി വേഗത്തില്‍ വാക്‌സിനേഷന്‍ എടുക്കുക. കൊവിഡിനെ ജയിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അ്ത് ഇപ്പോള്‍ മാത്രമാണ്. അല്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളെ പോലെ കേരളവും മാറും.
ഇത് എല്ലാവരും നിര്‍ബന്ധമായും ഓര്‍ത്ത് വയ്ക്കണമെന്നും നിര്‍ബന്ധമായും പാലിക്കണമെന്നും ഡോക്ടര്‍ മുഹമ്മദ് അഷീല്‍ ഈ വീഡിയോയില്‍ പറയുന്നു.
Get real time update about this post categories directly on your device, subscribe now.