വീണ്ടും കണ്ണില്ലാത്ത ക്രൂരത; കിലോമീറ്ററുകളോളം നായയെ ബൈക്കില്‍ കെട്ടിവലിച്ച് ഉടമ; കണ്ണ് നനയിച്ച് വീഡിയോ

മലപ്പുറം എടക്കരയില്‍ വളര്‍ത്തുനായയോട് വീട്ടുകാരന്റെ കണ്ണില്ലാത്ത ക്രൂരത. വളര്‍ത്തുനായയെ ബൈക്കിന്റെ പുറകില്‍ കെട്ടിയിട്ട് വാഹനം ഓടിച്ചു.

സ്‌കൂട്ടറില്‍ കെട്ടിവലിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാഹനം തടഞ്ഞുനിര്‍ത്തി നായയെ മോചിപ്പിച്ചു. എടക്കര സ്വദേശി സേവ്യറിനെ പോലിസ് അറസ്റ്റ് ചെയ്തു.

നിലമ്പൂര്‍ എടക്കരയിലാണ് വളര്‍ത്തുമൃഗത്തോട് കൊടുക്രൂരത കാണിച്ചത്. സ്‌കൂട്ടറില്‍ക്കെട്ടി നായയെ കിലോമീറ്ററുകള്‍ ഓടിച്ചു. മൂന്ന് കിലോ മീറ്റര്‍ ദൂരം കെട്ടി വലിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. കെട്ടി വലിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി. നായയെ രക്ഷപ്പെടുത്തി. വെള്ളവും പ്രാഥമിക ചികിത്സയും നാട്ടുകാര്‍ നല്‍കി.

അവശനിലയിലായിരുന്ന നായയുടെ കാലുകളില്‍നിന്ന് രക്തമൊഴുകിയിരുന്നു. കെട്ടിവലിച്ച വീട്ടുടമസ്ഥന്‍ സേവ്യര്‍തന്നെ നായയെ തിരികെ കൊണ്ടുപോയി.

സേവ്യറും സഹോദരിയുടെ മകനുമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. വീട്ടിലെ ചെരിപ്പ് കടിച്ചുവലിച്ചതിനുള്ള ശിക്ഷയായിരുന്നു ഇത്. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് സേവ്യറിന്റെ വീട് കണ്ടെത്തിയത്. നായയെ ഇയാളുടെ വീട്ടില്‍നിന്ന് മോചിപ്പിക്കണമെന്ന നാട്ടുകാര്‍ പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here