വി മുരളീധരൻ്റെ പരാമർശം: പ്രധാനമന്ത്രിക്ക് പരാതി നൽകി

മുഖ്യമന്ത്രി പിണറായി വിജയനെ കോവിഡിയറ്റ് എന്ന് വിളിച്ചാക്ഷേപിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാ ദൾ (LYJD) ദേശീയ പ്രസിഡണ്ട് സലീം മടവൂർ പ്രധാനമന്ത്രിക്ക് പരാതി നൽകി.

നാം അഭിമാനിക്കുന്ന ഭാരതീയ സംസ്കാരത്തിനും മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിനും കളങ്കമുണ്ടാക്കുന്നതാണ് മുരളീധരൻ്റെ പരാമർശമെന്ന് പരാതിയിൽ പറയുന്നു.

മുരളീധരൻ തന്നെ ഇത് രണ്ട് പദങ്ങളാണെന്നു ട്വീറ്റിൽ പറഞ്ഞിരിക്കുന്നതിനാൽ ഇത് അധിക്ഷേപാർഹമായ പദപ്രയോഗമാണെന്ന് വ്യകതമാണ്.

നാളെ പൊതുജനങ്ങൾ ഭരണകർത്താക്കളെ ഇഡിയറ്റ്, റാസ്കൽ പോലുള്ള മോശം വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിക്കാൻ തുടങ്ങിയാൽ സമൂഹത്തെയാകെ ബാധിക്കുന്ന സാംസ്കാരികാധ പതനമാണുണ്ടാവുകയെന്നും പരാതിയിൽ പറയുന്നു.

പരാതി രജിസ്റ്റർ നമ്പർ No.PMOPG/E/2020/0888323

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News