അഭിമന്യൂ വധക്കേസ് ; പ്രതികളെ കൊല നടന്ന സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി

വള്ളികുന്നം അഭിമന്യൂ വധക്കേസ് പ്രതികളെ കൊല നടന്ന സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. മുഖ്യപ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ജിത്ത്, കൂട്ടുപ്രതി വിഷ്ണു തമ്പി എന്നിവരുടെ തെളിവെടുപ്പാണ് ഇന്ന് നടത്തിയത്.

അഭിമന്യുവിന്റെ ജ്യേഷ്ഠന്‍ അനന്തുവിനോട് ഉണ്ടായിരുന്ന മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴിയില്‍ പറയുന്നു.

ജനം തടിച്ചുകൂടാതിരിക്കാന്‍ രഹസ്യമായാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. പ്രതികള്‍ക്കെതിരെ സംഭവസ്ഥലത്ത് വന്‍ ജനപ്രതിഷേധം നിലനില്‍ക്കെയാണ് തെളിവെടുപ്പിുനായി സ്ഥലത്തെത്തിച്ചത്.

വിഷുദിനത്തിന്റെ അന്ന് രാത്രി സഹോദരന്‍ അനന്ദുവിനെ അന്വേഷിച്ചെത്തിയ ക്രിമിനല്‍ സംഘമാണ് കൊലപാതകം നടത്തിയത്. വയറില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News