കൊവിഡ് വ്യാപനം: കുംഭമേളയിൽ നിന്ന് പിൻമാറിയതായി ജുന അഖാഡ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുംഭമേളയിൽ നിന്ന് പിൻമാറിയതായി ജുന അഖാഡ

സ്നാനഘട്ടങ്ങൾ പൂർത്തിയാക്കിയതിയി സന്യാസി ശ്രേഷഠൻ അവദേശാനന്ദ് ഗിരി പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരണമാണ് തീരുമാനം

രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും
അവദേശാനന്ദ് ഗിരി.

കൊവിഡ്‌ വ്യാപന പശ്‌ചാത്തലത്തിൽ കുംഭമേള ചടങ്ങുകൾ അവസാനിപ്പിക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞിരുന്നു.

കുംഭമേള പ്രതീകാത്മകമായി നടത്താനും മോഡി ട്വിറ്ററിലൂടെ നിർദ്ദേശിച്ചു. കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികൾ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും മോഡി പറഞ്ഞു.

കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരു സന്യാസി മരിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ കുംഭമേള ചുരുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഒരു വിഭാഗം സന്യാസിമാർ രംഗത്തെത്തിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News