
കുംഭമേള രാജ്യത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ടി എസ് റാവത്തും ചേര്‍ന്ന് പുറത്തിറക്കിയ പത്രപരസ്യം വിവാദമാകുന്നു. കുംഭമേളയ്ക്ക് ആളെകൂട്ടാനായി പ്രമുഖ പത്രത്തില്‍ മോദിയും മന്ത്രിയും നല്‍കിയ പരസ്യമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ആയിരങ്ങള്‍ക്ക് കാട്ടുതീ പോലെ കൊവിഡ് പടര്‍ത്തിയ ശേഷം ‘കുംഭമേള ചടങ്ങുകളില്‍ മാത്രം ഒതുക്കണം’എന്ന പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ ഉപദേശം ഏറെ വിചിത്രമാണ്.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള കുംഭ മേളയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ രാജ്യത്ത് ഉയര്‍ന്നു വന്നപ്പോള്‍ അതിനെ ചെറുക്കാനെന്നരീതിയിലാണ് ആദ്യം കുംഭമേളയെ പ്രോത്സാഹിപ്പിച്ച മോദി പിന്നീട് അത് ചടങ്ങുകളില്‍ മാത്രം ഒതുക്കണം എന്ന നിര്‍ദേശവുമായി രംഗത്തെത്തിയത്.
രാജ്യത്ത് കൊവിഡ് പ്രൊട്ടോക്കോള്‍ പോലും നിലവിലില്ലാത്ത സമയത്ത് 3500 പേര്‍ നിസാമുദ്ദീന്‍ മര്‍ക്കസ്സില്‍ ഒത്തുചേര്‍ന്നു എന്ന് കുറ്റപ്പെടുത്തുകയും അവരെ ജിഹാദി വൈറസ്സുകള്‍ എന്ന് മുദ്രകുത്തി മാസങ്ങളോളം ജയിലിലടക്കുകയും ചെയ്ത അതേപ്രധാനമന്ത്രി തന്നെയാണ് ഇപ്പോള്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ രാജ്യത്തെ ജനതയോട് ആഹ്വാനം ചെയ്തിരിക്കുന്നത് എന്നതും പ്രധാനമന്ത്രിയുടെ തീവ്രഹിന്ദുത്വ കാഴ്ചപ്പാടിനെ ചൂണ്ടിക്കാണിക്കുന്നതാണ്.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ സാധാരണ ജനം വീര്‍പ്പുമുട്ടുമ്പോഴും നിരവധിയാളുകള്‍ മരിച്ചുവീഴുമ്പോഴുമാണ് കൊവിഡ് വ്യാപനത്തോത് വര്‍ധിക്കാന്‍ കാരണമായ കുംഭമേളയില്‍ പങ്കെടുക്കാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here