ഏപ്രില്‍ മാസത്തെ കിറ്റ് വിതരണം മുടങ്ങിയിട്ടില്ല ; ആരോപണം തള്ളി സപ്ലൈകോ സിഎംഡി അലി അസ്ഗര്‍ പാഷ

ഏപ്രില്‍ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈകോ സിഎംഡി അലി അസ്ഗര്‍ പാഷ. കിറ്റ് വിതരണം പുരോഗമിക്കുന്നുണ്ട് എന്നും വിതരണം ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് ജോലിക്കായി ജീവനക്കാര്‍ക്ക് പോകേണ്ടി വന്നതിനാല്‍ മാത്രമാണ് താമസം ഉണ്ടായത് എന്നും സര്‍ക്കാര്‍ ആവശ്യമായ തുക ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും തന്നിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കിറ്റ് വിതരണത്തിന് ക്ഷാമമുണ്ട് എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സപ്ലൈകോ സിഎംഡി അലി അസ്ഗര്‍ പാഷ. മാര്‍ച്ച് മാസത്തിലേതില്‍ വിതരണം ചെയ്യാന്‍ ആവശ്യമായ കിറ്റുകള്‍ തയ്യാറാക്കി സീല്‍ ചെയ്തു കഴിഞ്ഞു.

മാര്‍ച്ച് 24 മുതലാണ് ഏപ്രില്‍ മാസത്തേക്ക് ആവശ്യമായ കിറ്റുകള്‍ തയ്യാറാക്കാന്‍ ആരംഭിച്ചത്. ഏപ്രില്‍ മാസം 16 ലക്ഷം കിറ്റുകള്‍ ഇതിനോടകം വിതറാം ചെയ്തെന്നും ഇനി വിതരണം ചെയ്യാന്‍ ആവശ്യമായ 12 ലക്ഷം കിറ്റുകള്‍ പൂര്‍ത്തിയായി എന്നും അലി അസ്ഗര്‍ പാഷ കൈരളി ന്യൂസിനോട് പറഞ്ഞു.

കിറ്റ് വിതരണത്തിന് ആവശ്യമായ മൂന്നു മാസത്തെ തുക സര്‍ക്കാര്‍ മുന്‍കൂര്‍ ആയി നല്‍കിയിട്ടുണ്ട് എന്നിരിക്കെ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി ജീവനക്കാര്‍ക്ക് പോകേണ്ടി വന്നതും കിറ്റുകള്‍ നിറയ്ക്കാന്‍ ഉപയോഗിച്ചിരുന്ന സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള കേന്ദ്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രക്രിയക്കായി വിട്ടു നല്‍കേണ്ടി വന്നതുമാണ് കിറ്റ് വിതരണം അല്പം വൈകാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ക്ഷേമ കിറ്റ് വിഷു കിറ്റ് ആണെന്നും വോട്ടിനു വേണ്ടിയാണ് കിറ്റ് നല്‍കുന്നതെന്നും ആരോപിച്ചു കിറ്റ് വിതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു ശ്രമിച്ചത്. എന്നാല്‍ ചെന്നിത്തലയുടെ ആരോപണം തെറ്റാണ് എന്നും നല്‍കുന്നത് ഏപ്രില്‍ മാസത്തെ ക്ഷേമ കിറ്റ് ആണെന്നും സപ്ലൈക്കോ സിഎംഡി അലി അസ്ഗര്‍ പാഷ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel