ഉമ്മന്‍ ചാണ്ടി കൊവിഡ് മുക്തനായി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി കൊവിഡ് മുക്തനായി. കഴിഞ്ഞ ഏപ്രില്‍ മാസം എട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജഗതിയിലെ വസതിയിലായിരുന്നു അദ്ദേഹം നിരീക്ഷണത്തില്‍ കഴിഞ്ഞത്. രണ്ടു ദിവസത്തെ രോഗലക്ഷണങ്ങള്‍ക്ക് ശേഷമായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ഉമ്മന്‍ചാണ്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here