കൊവിഡ് രൂക്ഷമാവുന്നു; രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടുലക്ഷത്തിലധികം രോഗികള്‍; ഉയര്‍ന്ന മരണസംഖ്യ

രാജ്യത്ത്‌ തുടർച്ചയായ മൂന്നാംദിവസവും രണ്ടുലക്ഷത്തിനു‌ മുകളിൽ കോവിഡ്‌ കേസുകൾ, മരണസംഖ്യയിലും വൻ വർധന. 24 മണിക്കൂറിൽ 2,34,692 പേർ രോഗബാധിതരായപ്പോൾ ജീവൻ നഷ്ടമായത്‌ 1341 പേർക്ക്.

രാജ്യത്തെ ഏറ്റവുമുയർന്ന പ്രതിദിന മരണസംഖ്യയാണിത്‌. കഴിഞ്ഞ സെപ്‌തംബർ 15ന്‌ 1284 പേർ മരിച്ചതായിരുന്നു ഇതുവരെ ഏറ്റവും ഉയർന്ന മരണസംഖ്യ.

ചികിത്സയിലുള്ള രോഗികൾ16,79,740. രാജ്യത്ത്‌ ആകെ കോവിഡ്‌ ബാധിതരുടെ എണ്ണം 1.45 കോടി കടന്നു. പുതിയ കേസുകളിൽ 65 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്‌, ഉത്തർപ്രദേശ്‌, കർണാടകം, കേരളം എന്നിവിടങ്ങളിലാണ്‌.

നിരവധി സംസ്ഥാനങ്ങളിൽ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. കോവിഡ്‌ ബാധിച്ച്‌ മരിച്ചവരെ സംസ്‌കരിക്കാൻ ശ്‌മശാനങ്ങൾക്കു‌ മുന്നിൽ ബന്ധുക്കൾക്ക്‌ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുന്നു‌.

ഡൽഹി, ഗാസിയാബാദ്‌, ലഖ്‌നൗ, ഭോപാൽ, അഹമ്മദാബാദ്‌, സൂറത്ത്‌ തുടങ്ങി പ്രമുഖനഗരങ്ങളിലെല്ലാം സമാന സാഹചര്യമാണ്‌. രാജ്യത്തെ ആരോഗ്യസംവിധാനം ഇതുവരെ കണ്ടിട്ടില്ലാത്ത കടുത്ത വെല്ലുവിളിയാണ്‌ നേരിടുന്നതെന്ന്‌ എയിംസ്‌ ഡയറക്ടർ ഡോ. രൺദീപ്‌ ഗുലേറിയ പറഞ്ഞു.

കോവിഡ്‌ സ്ഥിതി വഷളായ സാഹചര്യത്തിൽ കുംഭമേള ചടങ്ങുകൾ പ്രതീതാത്മകമായ രീതിയിലേക്ക്‌ മാറ്റണമെന്ന്‌ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പ്രധാനചടങ്ങുകൾ പൂർത്തിയായ പശ്ചാത്തലത്തിൽ ബാക്കി ചടങ്ങുകൾ പ്രതീകാത്മകമായി നിർവഹിച്ച്‌ കോവിഡ്‌ പ്രതിരോധം ശക്തിപ്പെടുത്തണമെന്ന്‌ പ്രധാനമന്ത്രി ട്വീറ്റ്‌ ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News