പശ്ചിമ ബംഗാളിൽ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 22 ന്

പശ്ചിമ ബംഗാളിൽ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 4 ജില്ലകളിലെ 43 മണ്ഡലങ്ങളിൽ 22 ന് വോട്ടെടുപ്പ് നടക്കും.

അതേ സമയം ഇന്നലെ നടന്ന അക്രമങ്ങൾക്ക് പിന്നിൽ ബിജെപിയെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. കമർഹന്തിയിൽ ബിജെപി സ്ഥാനാർഥി രാജു ബാനർജി യുടെ വാഹനം ആക്രമിക്കപ്പെട്ടു.

ബോംബും കല്ലും തനിക്ക് നേരെ എറിഞ്ഞതായും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും രാജു ബാനർജി പറഞ്ഞു. കുറുൽഗച്ച മേഖലയിലെ ദേഗംഗ മണ്ഡലത്തിൽ സുരക്ഷാ സേന പ്രകോപനങ്ങൾ ഒന്നുമില്ലാതെ വെടിയുതിർത്ത സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

ബിജെപി തൃണമൂൽ വാക്പോര് ശക്തമാക്കുന്നതിനിടെ 43 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അക്രമ സംഭവങ്ങുടേയും കോവി ഡ് വ്യാപനത്തിന്റേയും പശ്ചാത്തലത്തിലാണ് 72 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here