ജീവിതത്തിലും കഥാപാത്രങ്ങളിലും സമൂഹത്തോട് സമരപ്രഖ്യാപനം നടത്തിയൊരാള്‍; തമിഴ്‌നടന്‍ വിവേകിനെ കുറിച്ച് മന്ത്രി ഇപി ജയാരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

തമിഴ് സിനിമാ ലോകത്ത് ഹാസ്യത്തിന് പുതിയ മാനങ്ങളും സ്വീകാര്യതയും നേടിക്കൊടുത്ത നടന്‍ വിവേകിനെ അനുസ്മരിച്ച് മന്ത്രി ഇപി ജയരാജന്‍.

തന്റെ കഥാപാത്രങ്ങളിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികളോട് നിരന്തരം കലഹിച്ച വ്യക്തിയാണ് വിവേകെന്നും പെണ്‍ ബ്രൂണഹത്യയെയും ജാതി വേര്‍തിരിവിനെയുമൊക്കെ സിനിമയ്ക്കകത്തും പുറത്തും ഒരുപോലെ എതിര്‍ക്കുകയും അതിനെതിരെ പോരാടുകയും ചെയ്ത വ്യക്തിയാണ് വിവേകെന്നും മന്ത്രി ഇപി ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

‘1000 പെരിയാർ വന്താലും ഉങ്കളെയെല്ലാം തിരുത്ത മുടിയാത് ഡാ.’
ആധുനിക സമൂഹത്തിലും കരിനിഴലാകുന്ന ജാതി ചിന്തകളുടെയും അന്ധവിശ്വാസങ്ങളുടെയും മുഖത്തേറ്റ അടിയായിരുന്നു തമിഴ് നടൻ വിവേകിന്റെ ആ ഡയലോഗ്.

തമിഴ് സമൂഹത്തിൽ ഹാസ്യകഥാപാത്രങ്ങൾക്ക് സൃഷ്ടിക്കാനാകുന്ന സ്വാധീനം വ്യക്തമായി മനസ്സിലാക്കി, തന്റെ കഥാപാത്രങ്ങളിലൂടെ പെൺ ഭ്രൂണഹത്യയ്ക്കെതിരെയും പെൺകുട്ടികളുടെ തുല്യാവകാശത്തെപ്പറ്റിയും കീഴ്ജാതിക്കാർക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു അയാൾ.

മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ ആരാധകനായിരുന്നു. അദ്ദേഹത്തിന്റെ പ്രേരണയാൽ, വിദ്യാർഥികളെയും യുവജനങ്ങളെയും ഏകോപിപ്പിച്ച് തമിഴകത്തിൽ ഒരു കോടി മരം നാട്ടു വളർത്താനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടു.

ഏറ്റവുമൊടുവിൽ, കോവിഡ് വാക്സിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ അകറ്റാൻ സർക്കാർ ആശുപത്രിയിൽ തന്നെയെത്തി വാക്‌സിൻ സ്വീകരിച്ചുവെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

'1000 പെരിയാർ വന്താലും ഉങ്കളെയെല്ലാം തിരുത്ത മുടിയാത് ഡാ.'
ആധുനിക സമൂഹത്തിലും കരിനിഴലാകുന്ന ജാതി ചിന്തകളുടെയും…

Posted by E.P Jayarajan on Saturday, 17 April 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News