കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ

കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ. കോവിഡിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ കുംഭമേളക്ക് ആളെക്കൂട്ടാനായി പരസ്യം ഇറക്കിയവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ടി എസ് റാവത്തും.

കുംഭമേള വൈറസിന്റെ സൂപ്പർ സ്‌പ്രെഡിലേക്ക് പോയതോടെയാണ് പ്രധാനമന്ത്രിയുടെ അഭ്യർഥനയും. അതേ സമയം കോവിഡ് പ്രൊട്ടോക്കോള്‍ പോലും നിലവിലില്ലാത്ത സമയത്ത് നിസാമുദ്ദീന്‍ മര്‍ക്കസ്സില്‍ ഒത്തുചേര്‍ന്നു എന്ന കാരണത്താൽ നിരവധിയാളുകളെയായിരുന്നു മാസങ്ങളോളം ജയിലിലടച്ചതും .

രണ്ടാംതരംഗത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ വലിയ വിമർശനങ്ങളാണ് ലക്ഷങ്ങളെ പങ്കെടുപ്പിച്ചു നടത്തുന്ന കുംഭമേളക്കെതിരെ ഉയർന്നുവന്നത്. കോവിഡിന്റെ സൂപ്പർ സ്പ്രെഡർ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടതും കുംഭമേള പ്രതീകാത്മകമായി നടത്താൻ ആവശ്യപ്പെട്ടതും.

എന്നാൽ ജനവികാരം എതിരായ സഹചര്ത്തിൽ മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ ഇടപെടലും. കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപപ്പെടുമ്പോഴേക്കും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുകയും സന്യാസിമാർക്കും 3000ത്തിൽ അധികം ആളുകൾക്കും കോവിഡ് സ്ഥിരീകരികയും ചെയ്തിട്ടുണ്ട്.

ഒരാൾ മരണപ്പെട്ടു. ഇതോടെ കുംഭമേളക്ക് ആളെകൂടാനുള്ള പ്രധാനമന്ത്രിയുടെയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ടി എസ് റാവത്തും ചേർന്നിറക്കിയ പരസ്യം മോദിയെ തിരിഞ്ഞുകൊത്തുന്നു. കോവിഡ് വ്യാപനത്തിന് വഴിവെക്കുകയാണ് പ്രധാനമന്ത്രി ചെയ്തതതും. രാജ്യം ഓക്സിജൻ സിലിണ്ടർ, വാക്സിൻ, ക്ഷാമത്തിലൂടെ കടന്നുപോകുമ്പോഴാണ് പ്രധാനമന്ത്രിതന്നെ ആളുകളെ ക്ഷണിച്ചത്.

കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും നിലവിലുണ്ടെങ്കിലും അധികൃതർ പറയുന്നത് ലക്ഷക്കണക്കിന് ആളുകൾ എത്തുന്നതിനാൽ ഒരു നിയന്ത്രണവും പാലിക്കാൻ കഴിയുന്നില്ലെന്നും. അതേ സമയം കഴിഞ്ഞ വർഷം കോവിഡ് പ്രോട്ടോക്കോൾ പോലും പ്രഖ്യാപിച്ചിട്ടില്ലാത്ത സമയത്തു തബ്ലീഗി സമ്മേളനം നടത്തിയെന്ന് പറഞ്ഞു വലിയ വിവാദമായൊരുന്നു നടന്നത്.

3500 പേര് മാത്രമായിരുന്നു പങ്കെടുത്തതും. കോവിഡ് വ്യാപനത്തിന് വഴിവെച്ചെന്ന കാരണം കാട്ടി കേസെടുക്കയും ജയിലിൽ അടിക്കുകയും ചെയ്തതും മോദിയുടെ കീഴിൽ തന്നെ. അന്ന് ജിഹാദി വൈറസ് എന്ന വിവാദമുണ്ടാക്കിയവരും ഇപ്പോൾ കുംഭമേളയെ ന്യായീകരിക്കുന്നത് കൊറോണക്കും മുകളിലാണ് വിശ്വാസം എന്ന് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News