#KairaliNewsExclusive അനധികൃത സ്വത്ത് സമ്പാദനം: അന്വേഷണം കെഎം ഷാജിയുടെ ബിനാമികളിലേക്കും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം കെഎം ഷാജിയുടെ ബിനാമികളിക്കും നീ‍ളുന്നു. സംസ്ഥാനത്തിനകത്തും പുറത്തും കെഎൾ ഷാജി ബിനാമികളുടെ പേരില്‍ വലിയ തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.

കെഎം ഷാജിക്ക് ഫണ്ട് നല്‍കുന്നവരെ കുറിച്ചും ഇഡി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കെഎം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈരളി ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.

കൈരളി ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് തെ‍ളിവുകളുടെ അടിസ്ഥാനത്തില്‍ ഇഡി കെഎം ഷാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് കെഎം ഷാജിയുടെ തിരുവനന്തപുരത്തെയും കണ്ണൂരെയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണവും ഭൂമിയിടപാടിന്‍റെ രേഖകളും കണ്ടെത്തിയിരുന്നു.

ഇവ പരിശോധിച്ച ശേഷമാണ് വിജിലന്‍സ് കെഎം ഷാജിയുടെ ബിനാമികളിലേക്ക് കൂടെ അന്വേഷണം ഊര്‍ജിതമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News