കെ.എ.എസ് പ്രവേശനം: ഇരട്ട സംവരണം ഏർപ്പെടുത്താനുള്ള അധികാരം സർക്കാരിനുണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പ്രവേശനത്തിന് ഇരട്ട സംവരണം ഏർപ്പെടുത്താനുള്ള അധികാരം സർക്കാരിനുണ്ടെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു.

അഡീഷണൽ ചിഫ് സെക്രട്ടറി ആശ തോമസ് മുഖേനയാണ് കോടതിയിൽ ഇത് സംബന്ധിച്ച് സത്യവാങ്മൂലം ഫയൽ ചെയ്തത്.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രൂപികരിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.

അതിനാൽ സംവരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഒരിക്കൽ സംവരണത്തിലൂടെ സർക്കാർ സർവീസിൽ പ്രവേശിച്ചവർക്ക് വീണ്ടും കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പ്രവേശനത്തിന് സംവരണം നൽകുന്നത് ഇരട്ട സംവരണം ആണെന്നാണ് സമസ്ത നായർ സമാജം ഉൾപ്പടെ ഉള്ള ഹർജിക്കാരുടെ വാദം.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here