കാലം മാറി കോലം മാറി ഞങ്ങളുമങ്ങു മാറി; സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തി കുറിക്കുന്ന ഗാനവുമായി ആര്യ ദയാല്‍

സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തുന്ന വീഡിയോ ആല്‍ബവുമായി വനിത ശിശു വികസന വകുപ്പ്. ഗായികയായ ആര്യ ദയാല്‍ സംഗീതം നല്‍കി ആലപിച്ച അങ്ങനെ വേണം എന്ന ഗാനമാണ് വനിത ശിശു വികസന വകുപ്പ് പുറത്തിറക്കിയത്.

ശശികല വി. മേനോനാണ് വരികള്‍ എഴുതിയിരിക്കുന്നത്. നല്ലോം പഠിക്കണം ജോലിയും നേടണം സ്വന്തം കാലില്‍ തന്നെ നിന്നിടേണം, എന്തു കഴിക്കണം എന്തു ധരിക്കണമെന്നുള്ളതൊക്കെയും എന്റെയിഷ്ടം, പൊന്നില്‍ പൊതിയണ്ട പട്ടും ചുറ്റണ്ട ഞങ്ങളെ ഞങ്ങളായ് കണ്ടാല്‍ മതി തുടങ്ങിയ ആല്‍ബത്തിലെ വരികള്‍ ശ്രദ്ധേയമാണ്.

ആര്യ ദയാലും സംഘവുമാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നതും. വേര്‍തിരിവിനോടും മുന്‍വിധികളോടും ഇനി വിട്ടുവീഴ്ച വേണ്ടെന്നും ആല്‍ബം പങ്കുവെച്ചുകൊണ്ട് വനിത ശിശു ക്ഷേമ വകുപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News