അഭിമന്യു വധക്കേസ്; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

വള്ളികുന്നം അഭിമന്യു വധക്കേസില്‍ രണ്ട് പേര്‍ കൂടി പൊലീസിന്റെ പിടിയിലായി. വള്ളികുന്നം സ്വദേശികളായ പ്രണവ് (23) , ആകാശ് (20) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇരുവരും അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ നേരിട്ട് പങ്കുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും ഇതോടെ കേസ്സിൽ പിടിയിലാക്കുന്നവർ 4 ആയി.  അതേസമയം കേസിലെ മുഖ്യപ്രതി സജയ്ജിത്ത് രാവിലെ കീഴടങ്ങിയിരുന്നു.

എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനും വള്ളിക്കുന്നം സ്വദേശിയുമായ സജയ്ജിത്ത് കീഴടങ്ങിയത്. സജയ്ജിത്തിനും വിഷ്ണുവിനും പുറമെ മൂന്ന് പേര്‍ കൂടി കുറ്റകൃത്യത്തില്‍ പങ്കെടുത്തുവെന്നാണ് സൂചന.

മുഖ്യപ്രതി സജയ് ജിത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആണെങ്കിലും കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് പൊലീസ് നിഗമനം.
പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദര്‍ശിന്റെയും മൊഴി കേസില്‍ നിര്‍ണായകമാണ്. ചികിത്സയിലുള്ള ഇവരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. പ്രതികളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമായെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, ആര്‍എസ്എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഎം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here