സര്‍ക്കാരിന്‍റെ ഭക്ഷ്യ കിറ്റ് വിതരണം അവതാളത്തില്‍ എന്ന ഒരു വിഭാഗം മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്‍റെയും കുപ്രചരണം പൊളിയുന്നു

സര്‍ക്കാരിന്‍റെ ഭക്ഷ്യ കിറ്റ് വിതരണം അവതാളത്തില്‍ എന്ന് വരുത്തി തീര്‍ക്കാനുളള ഒരു വിഭാഗം മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്‍റെയും കുപ്രചരണം പൊളിയുന്നു. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി ഒരു കോടി പത്ത് ലക്ഷത്തി ഏ‍ഴുപത്തിഒന്നായിരം കിറ്റുകള്‍ ആണ് റേഷന്‍ കടകള്‍ വ‍ഴി വിതരണം ചെയ്തത്.

തെരഞ്ഞെടുപ്പിന്‍റെ ഡ്യൂട്ടിക്കിടയിലും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. 38 .83 ലക്ഷം കിറ്റുകള്‍ ആണ് ഇന്നലെ വരെ അധികമായി വിതരണ കേന്ദ്രങ്ങളിലെത്തിച്ചത്.

തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഏപ്രില്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണത്തില്‍ അലാഭാ‍വം കാണിക്കുന്ന എന്ന വിമര്‍ശനം ആദ്യം ഉയര്‍ത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആണ്. മാര്‍ച്ച് മാസം 79.18 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ ആണ് വിവിധ റേഷന്‍ കടകള്‍ വ‍ഴി വിതരണം ചെയ്തത്.

അതിന് പിന്നാലെ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ മാസത്തെ കിറ്റുകള്‍ വിതരണം ചെയ്യാനും ആരംഭിച്ചു. ക‍ഴിഞ്ഞ 20 ദിവസം കൊണ്ട് മാത്രം 3153000 കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് എത്തിച്ചു. 38.83 ലക്ഷം കാര്‍ഡ് ഉടമകളുടെ കിറ്റുകള്‍ പാക്കിംഗിന് തയ്യാറായി ക‍ഴിഞ്ഞു. ഇന്നലെ മാത്രം 438058 കാര്‍ഡ് ഉടമകള്‍ ഭക്ഷ്യ കിറ്റ് കൈപറ്റി.

ഏപ്രില്‍ മാസത്തില്‍ തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വന്നതും. ഉത്തരവാദിത്വപ്പെട്ട ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരില്‍ പലരും തിരഞ്ഞെടുപ്പ് ഡ്യുട്ടിയിലും ആയിരുന്നു. കിറ്റ്  സംഭരണ പാക്കിംഗ് കേന്ദ്രങ്ങള്‍ ആയി നിശ്ചയിച്ചിരുന്നത് സ്കൂള്‍ കെട്ടിടങ്ങള്‍ ആയിരുന്നു.

എന്നാല്‍ പരീക്ഷകള്‍ ആരംഭിച്ചതിന് പിന്നാലെ ചില സ്കൂള്‍ അധികൃതര്‍ പാക്കിംഗിന് വിട്ട് നല്‍കാത്ത സാഹചര്യവും നിലനിള്‍ക്കുന്നു.

ലക്ഷ കണക്കിന് ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ ലക്ഷകണക്കിന് കേരളീയ ഭവനങ്ങളിലെത്തിക്കാന്‍  മുറ തെറ്റാതെ വീടുകളിലെത്തിക്കാന്‍ ആത്മാര്‍ത്ഥ കാണിക്കുന്ന ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരെയും വകുപ്പിനെയും രാഷ്ടീയമായി താറടിക്കാന്‍ ആണ് പ്രതിപക്ഷത്തിന്‍റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here