തൃശൂര്‍ പൂരം ; നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം നാളെ

തൃശൂര്‍ പൂരം നടത്തിപ്പിലെ നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാളെ വീണ്ടും യോഗം ചേരും. നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം.

കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കണം, ഒറ്റ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശനം നല്‍കണം എന്നീ ആവശ്യങ്ങളാണ് ദേവസ്വം ഭാരവാഹികള്‍ ഉന്നയിക്കുന്നത്.

അതേസമയം, തൃശ്ശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍ നിര്‍ദേസം നല്‍കിയിരുന്നു. രണ്ട് ഡോസ് എടുക്കാത്തവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയിട്ടുണ്ട്. നേരത്തെ ഒറ്റ ഡോസ് മതിയെന്നായിരുന്നു നിര്‍ദ്ദേശം.

ഇന്നലെയായിരുന്നു തൃശ്ശൂര്‍ പൂരത്തിന് കൊടിയേറിയത്. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലായിരുന്നു കൊടിയേറ്റച്ചടങ്ങുകള്‍. ഈ മാസം 23നാണ് പൂരം. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൂരം നടക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടാണ് കൊടിയേറ്റ് ചടങ്ങുകള്‍ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News